“വിവാഹം വേർപിരിഞ്ഞ് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു”; പ്രതികരണവുമായി സാനിയയുടെ കുടുംബം!
14 വർഷം നീണ്ടുനിന്ന വിവാഹജീവിതത്തിനൊടുവിൽ മുൻ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയും മുന്‍ പാകിസ്ഥാന് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും വേർപിരിഞ്ഞു എന്ന വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ ഉടനീളം. നീണ്ടു നിന്ന അഭ്യൂഹങ്ങൾക്ക് വിരാമം ഇട്ടുകൊണ്ട് ഇന്നലെ ഷൊയ്ബ് തൻ്റെ വിവാഹ ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ സാനിയയുടെയും കുടുംബത്തിന്റെയും ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണം പുറത്ത് വന്നിരിക്കുന്നു. (Sania and Family responds after separation with Shoaib Malik)
സാനിയയുടെ പിതാവ് ഇമ്രാൻ മിർസയും സഹോദരി അനം മിർസയും ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് പ്രതികരണങ്ങൾ അറിയിച്ചത്. ഇമ്രാൻ മിർസ പങ്കുവെച്ച പോസ്റ്റിന്റെ പൂർണ്ണരൂപം:
”സാനിയ തന്റെ വ്യക്തിജീവിതം പൊതു സമൂഹത്തിൽ നിന്നും അകറ്റി നിർത്തിയിരുന്നു. എന്നാൽ ഇന്ന് സാനിയയുടേയും ഷൊയ്ബിന്റെയും വിവാഹമോചനം കഴിഞ്ഞ് മാസങ്ങളായി എന്നറിയിക്കേണ്ട സാഹചര്യം വന്നിരിക്കുന്നു. മുന്നോട്ടുള്ള യാത്രയില്‍ ഷൊയ്ബിന് എല്ലാ ആശംസകളും സാനിയ അറിയിക്കുന്നു. അവളുടെ ജീവിതത്തിലെ ഏറ്റവും വൈകാരികമായ ഈ നിമിഷത്തില്‍ ആരാധകരും അഭ്യുദയകാംഷികളും ഊഹാപോഹങ്ങളിൽ ഏർപ്പെടാതെ സ്വകാര്യതയെ മാനിക്കണമെന്ന് അപേക്ഷിക്കുന്നു.”
Read also: ‘ദൈവത്തിന് സ്തുതി, നീ ഞങ്ങളെ ഇണകളാക്കി’; വിവാഹ വിവരം പങ്കുവച്ച് ഷൊയ്ബ് മാലിക്
2010 ഏപ്രില്‍ 12നായിരുന്നു ഷൊയ്ബ് മാലിക്കിന്റേയും സാനിയ മിർസയുടേയും വിവാഹം. ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം. പിന്നീട് പാകിസ്താനിലും ചടങ്ങുകള്‍ നടന്നിരുന്നു. ഇരുവർക്കും ഒരു മകനുണ്ട്.
Story highlights: Sania and Family responds after separation with Shoaib Malik