‘ഇനി നാഗവല്ലി ടിവിയിൽ വന്നാലും കൊച്ച് കാണൂല’; വൈറലായി ശോഭനയുടെ നാഗവല്ലി വീഡിയോ..!

January 30, 2024

‘മണിച്ചിത്രത്താഴ്’ സിനിമയില്‍ ശോഭന അവിസ്മരണീയമാക്കിയ നാഗവല്ലി എന്ന കഥാപാത്രം മലയാളി പ്രേക്ഷക മനസില്‍ ഇടംപിടിച്ച ഒന്നാണ്. ചിത്രം പുറത്തിറങ്ങി 30 വര്‍ഷം പൂര്‍ത്തിയായെങ്കിലും തെക്കിനിയിലെ നാഗവല്ലി മലയാളി മനസില്‍ കുടിയിരിക്കുകയാണ്. എന്നാല്‍ നാഗവല്ലിയായി എത്തി യഥാര്‍ഥ ജീവിതത്തില്‍ കുട്ടികളെ ഭയപ്പെടുത്തിയാല്‍ എന്തായിരിക്കും പ്രേക്ഷക പ്രതികരണം. ( Shobana Nagavalli video goes viral )

അത്തരത്തില്‍ ശോഭനയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു പൊതു പരിപാടിക്കിടയില്‍ ഒരു ചെറിയ പെണ്‍കുട്ടിയെ ശോഭന പേടിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. നാഗവല്ലിയെ കാണണമെന്ന് പറഞ്ഞു ശോഭനയുടെ അടുത്തേക്ക് എത്തുകയാണ് പെണ്‍കുട്ടി. തന്റെ അടുത്തേക്ക് വിളിച്ച് കുഞ്ഞിനോട് സംസാരിക്കുന്നതിനിടയില്‍ ശോഭന പെട്ടെന്ന് നാഗവല്ലിയായി ഭാവമാറ്റം നടത്തുകയാണ്. അപ്രതീക്ഷമായ ഈ ഭാവമാറ്റം കണ്ട പെണ്‍കുട്ടി പേടിച്ച് തിരിച്ച് ഓടിപ്പോകുകയാണ്.

വീഡിയോ വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതോടെ നിരവധി ഉപയോക്തക്കളാണ് സമ്മിശ്ര പ്രതികരണവുമായി എത്തിയത്. ഒരു തമാശയ്ക്കായിട്ടാണ് ശോഭന അത് ചെയ്തതെങ്കിലും ഇങ്ങനെ കുട്ടികളെ പേടിപ്പിക്കുന്നത് ശരിയല്ലെന്നാണ് ഒരു വിഭാഗം പ്രതികരിച്ചത്. അതോടൊപ്പം തന്നെ മണിച്ചിത്രത്താഴ് ചിത്രത്തിലെ ശോഭനയുടെ പ്രകടനത്തെ പുകഴ്ത്തിയും നിരവധിയാളുകളാണ് കമന്റുകള്‍ ഇട്ടത്.

Read Also : ഭരതനാട്യവുമായി ശിഷ്യ വേദിയിൽ- പാടി പിന്തുണച്ച് ഗുരുവായ ശോഭന, ഹൃദ്യമായ കുറിപ്പും

Story highlights: Shobana Nagavalli video goes viral