‘ഇന്ത്യൻ ദ്വീപുകൾ ആസ്വദിക്കൂ, ശേഷമാകാം വിദേശ രാജ്യങ്ങൾ’: ശ്വേത മേനോൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ മാധ്യമ തലക്കെട്ടുകളിലെല്ലാം ലക്ഷദ്വീപും മാലി ദ്വീപും അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷം സഞ്ചാരികളെ പ്രധാനമന്ത്രി ലക്ഷദ്വീപിലേക്ക് ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് മാലിദ്വീപ് മന്ത്രിമാര്‍ രംഗത്തെത്തിയതോടെയാണ് ബഹിഷ്കരണം അടക്കമുള്ള ചര്‍ച്ചകളിലേക്ക് നീങ്ങിയത്. അതിനുപിന്നാലെ സാധാരണക്കാരും പ്രമുഖരുമെല്ലാം പ്രതികരണവുമായി എത്തിയിരുന്നു. ( Shwetha Menon About Lakshadweep tourism )
നടി ശ്വേത മേനോനും ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ഇന്ത്യയിലെ ദ്വീപുകള്‍ ആസ്വദിക്കൂ, ശേഷം വിദേശ രാജ്യങ്ങളിലേയ്ക്ക് പോകാമെന്നാണ് നടി ശ്വേത മേനോന് പറയുന്നത്. ലോകത്തെ ഒന്നായി കാണാനാണ് ഇന്ത്യ പഠിപ്പിക്കുന്നത്. എന്റെ രാജ്യം വൈകാരികമായ ഇടമാണ്. ഒരു സൈനികന്റെ മകളെന്ന നിലയില്‍ ഞാന്‍ എന്റെ രാജ്യത്തെ ഓര്‍ത്ത് അഭിമാനം കൊള്ളുന്നുവെന്നും ശ്വേത മേനോന് വ്യക്തമാക്കി
നിങ്ങള്‍ എത്രത്തോളം അപമാനിച്ചാലും ഞങ്ങളുടെ ടൂറിസം രംഗമുയരും. ലക്ഷദ്വീപും ആന്‍ഡമാനും രാജ്യത്തെ മറ്റിടങ്ങളും കണ്ട് തീര്‍ത്തതിന് ശേഷം നമുക്ക് വിദേശ രാജ്യങ്ങള്‍ കാണാം. ഇന്ത്യയിലെ ദ്വീപുകള്‍ കാണാനും ആസ്വദിക്കാനും നമ്മുടെ പ്രദേശിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനും അഭ്യര്‍ഥിക്കുകയാണെന്നും ശ്വേത മേനോന് സോഷ്യല്‍ മീഡയയില്‍ കുറിച്ചു.
Read Also : സോഷ്യൽ മീഡിയയിൽ തരംഗമായി ലക്ഷദ്വീപ് ടൂറിസം; ദ്വീപ് യാത്രയ്ക്കായി കടമ്പകൾ ഏറെ..!
‘രാജ്യം വസുധൈവ കുടുംബത്തില്‍ വിശ്വസിക്കുന്നു. ലോകത്തെ ഒന്നായി കാണാനാണ് ഇന്ത്യ പഠിപ്പിക്കുന്നത്. എന്റെ രാജ്യം വൈകാരികമായ ഇടമാണ്. ഒരു സൈനികന്റെ മകളെന്ന നിലയില്‍ ഞാന്‍ എന്റെ രാജ്യത്തെ ഓര്‍ത്ത് അഭിമാനം കൊള്ളുന്നു. നിങ്ങള്‍ എത്രത്തോളം അപമാനിച്ചാലും ഞങ്ങളുടെ ടൂറിസം രംഗമുയരും. ലക്ഷദ്വീപും ആന്‍ഡമാനും രാജ്യത്തെ മറ്റിടങ്ങളും കണ്ട് തീര്‍ത്തതിന് ശേഷം നമുക്ക് വിദേശ രാജ്യങ്ങള്‍ കാണാം. ഇന്ത്യയിലെ ദ്വീപുകള്‍ കാണാനും ആസ്വദിക്കാനും നമ്മുടെ പ്രദേശിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനും ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്’- ശ്വേത മേനോന് സോഷ്യല്‍ മീഡയയില്‍ കുറിച്ചു.
Story highlights : Shwetha Menon About Lakshadweep tourism