ശൈത്യകാലത്തെ സൗന്ദര്യപ്രശ്നങ്ങൾക്ക് നെയ്യിലുണ്ട് പരിഹാരം

January 1, 2024

തണുപ്പുകാലം എത്തുന്നതോടെ ചർമ്മത്തിൽ ധാരാളം പ്രശ്നങ്ങളുമുണ്ടാകും. തൊലികൾ ചുളുങ്ങുന്നതും, വരൾച്ചയുമെല്ലാം ശൈത്യകാലത്ത് സ്വാഭാവികമാണ്. എന്നാൽ നെയ്യ് കൊണ്ട് ഈ ചർമ്മ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. ഭക്ഷണത്തിൽ രുചി കൂട്ടുന്നതുപോലെ ചർമ്മത്തിന് തിളക്കവും കൂട്ടും നെയ്യ്.

ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാൻ നെയ്യ് ഉത്തമമാണ്. നെയ്യ് ചർമ്മത്തിലെ ജലാംശം വർധിപ്പിക്കാനും തിളക്കമുണ്ടാക്കാനും ഉപയോഗിക്കാം.വരണ്ടു പൊട്ടുന്ന ചുണ്ടുകൾ തണുപ്പുകാലത്തെ പ്രധാന പ്രശ്നമാണ്. മഞ്ഞുകാലത്ത് പോലും മൃദുവായ ചുണ്ടുകൾ നിലനിർത്താൻ നെയ്യ് സഹായിക്കും. ഉറങ്ങുന്നതിനുമുമ്പ് ചുണ്ടിൽ ചെറിയ അളവിൽ നെയ്യ് പുരട്ടുക. കുറച്ച് മിനിറ്റ് വൃത്താകൃതിയിൽ വിരലുകൾകൊണ്ട് മസാജ് ചെയ്യുക. പിറ്റേന്ന് രാവിലെ വെള്ളത്തിൽ കഴുകുക. മുടിക്ക് നല്ലൊരു കണ്ടീഷണർ ആണ് നെയ്യ്.

Read also: ‘മാട് മേയ്ക്കാൻ കണ്ണേ നീ പോക വേണ്ടാ..’- മനോഹരഭാവങ്ങളും ചുവടുകളുമായി നവ്യ നായർ

ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കുക. ഇത് അൽപം തണുപ്പിച്ച് തലയോട്ടിയിലും മുടിയിലും മസാജ് ചെയ്യുക. രണ്ടുമണിക്കൂർ കഴിഞ്ഞ് ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം. ചെറിയ അളവിൽ നെയ്യ് ഉപയോഗിക്കുന്നത് കൂടുതൽ ചെറുപ്പമാകാൻ സഹായിക്കും. കുറച്ച് തുള്ളി നെയ്യ് എടുത്ത് ചർമ്മത്തിൽ മസാജ് ചെയ്യുക. ഇത് കുറച്ച് മിനിറ്റുകൾക്ക് ശേഷം വെള്ളത്തിൽ കഴുകുക.

Story highlights- skin care by ghee