‘മാട് മേയ്ക്കാൻ കണ്ണേ നീ പോക വേണ്ടാ..’- മനോഹരഭാവങ്ങളും ചുവടുകളുമായി നവ്യ നായർ

January 1, 2024

മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായർ. നാടൻ സൗന്ദര്യവും മുഖശ്രീയുമായി സിനിമ ലോകത്തേക്ക് നവ്യ കടന്നു വന്നത്. പിന്നീട് ഒട്ടേറെ സിനിമകളിൽ വേഷമിട്ട നവ്യ വിവാഹശേഷം സിനിമ ലോകത്ത് നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു. വിവാഹ ശേഷവും നടി സിനിമയിൽ അഭിനയിച്ചെങ്കിലും സജീവമായില്ല. ഇപ്പോൾ ഒരുത്തീ എന്ന ചിത്രത്തിലൂടെ വീണ്ടും സജീവമായിരിക്കുകയാണ് നവ്യ നായർ. ജാനകി ജാനേ എന്ന ചിത്രത്തിലാണ് നവ്യ നായർ ഏറ്റവും ഒടുവിൽ വേഷമിട്ടത്.

ഇപ്പോഴിതാ, പുതുവർഷ ദിനത്തിൽ ആരാധകർക്കായി മനോഹരമായൊരു നൃത്തവിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി. ആദ്യമായാണ് നവ്യ ദീര്ഘമായൊരു നൃത്തപ്രകടനം പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുന്നത്. കണ്ണന്റെ കുസൃതിയെ മനോഹരമായി വർണ്ണിക്കുകയാണ് പാട്ടിൽ. അതിലും മനോഹരമായാണ് നവ്യ ആ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

‘കൂട്ടുകാർ ക്ടാവുകൾക്കൊപ്പം കാട്ടിലേക്ക് പോകുമ്പോൾ, വെണ്ണ കടയുന്ന അമ്മയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ചെറിയ കൃഷ്ണൻ, ശ്രദ്ധാപൂർവ്വം വാതിൽ തുറന്ന്, പശുക്കുട്ടികളെ അഴിച്ചുമാറ്റി, പക്ഷേ വ്യർഥമായി, പിടിക്കപ്പെട്ടു, പാവം കുഞ്ഞ്, അവന്റെ ചെവി ചുവന്നിട്ടുണ്ടാകും, തീർച്ചയായും. “‘മാട് മേയ്ക്കാൻ കണ്ണേ നീ പോക വേണ്ടാ..'” എന്ന് അമ്മ പറയുന്നതിന് മുമ്പ്.. – നവ്യ നായർ കുറിക്കുന്നു.

Read also: പുതുവര്‍ഷ രാവിലൊരു ടൈം ട്രാവല്‍ നടത്തിയാലോ; യുണൈറ്റഡ് എയര്‍ലൈന്‍സ് നിങ്ങളെ ക്ഷണിക്കുന്നു

അതേസമയം, സിനിമയ്ക്ക് പുറമെ മാതംഗി എന്ന പേരിൽ നൃത്തവിദ്യാലയവും നവ്യ നായർ നടത്തുന്നുണ്ട്..മാതംഗിയിലെ കുട്ടികളും മറ്റ് അധ്യാപകരും ചേർന്ന് നിരവധി പിറന്നാൾ സമ്മാനങ്ങൾ നവ്യയ്ക്കായി ഒരുക്കിയിരിക്കുന്നത് വിഡിയോയിൽ കാണാൻ സാധിക്കും. വിവാഹശേഷം സിനിമ ലോകത്ത് നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു. വിവാഹ ശേഷവും നടി സിനിമയിൽ അഭിനയിച്ചെങ്കിലും സജീവമായില്ല. ഇപ്പോൾ ഒരുത്തീ എന്ന ചിത്രത്തിലൂടെ വീണ്ടും സജീവമായിരിക്കുകയാണ് നവ്യ നായർ. അടുത്തിടെ ജാനകി ജാനേ എന്ന ചിത്രത്തിലും നവ്യ വേഷമിട്ടിരുന്നു.

Story highlights- navya nair classical dance