സൗത്ത് കൊറിയയിൽ ട്രെൻഡായി ‘പല്ലുകുത്തി ഫ്രൈ’; ഗുരുതര മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം
വിചിത്രമായ നിരവധി ഭക്ഷണ ശീലങ്ങൾകൊണ്ട് ശ്രദ്ധനേടിയിട്ടുള്ള ഇടങ്ങളാണ് ചൈന, ജപ്പാൻ, കൊറിയ പോലെയുള്ള ഇടങ്ങൾ. പ്രത്യേകിച്ച് കൊറിയ. ഇപ്പോഴിതാ, അപകടകരമായ ഒരു ട്രെൻഡിന് സമൂഹമാധ്യമങ്ങളിൽ തുടക്കമിട്ടിരിക്കുകയാണ് സൗത്ത് കൊറിയ.
ഒരു പ്രത്യേകതരം പല്ലുകുത്തി കൊണ്ടുള്ള ആഹാരരീതിയാണ് സൗത്ത് കൊറിയയിൽ നിന്നും ശ്രദ്ധനേടിയത്. കോൺസ്റ്റാർച്ച് കൊണ്ട് ഉണ്ടാക്കിയ പല്ലുകുത്തി എണ്ണയിൽ വറുത്ത് കഴിക്കുന്നതാണ് ശ്രദ്ധേയമായത്.സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഈ രീതി വൈറലായതോടെ ഇത് കഴിക്കരുതെന്ന് ദക്ഷിണ കൊറിയയിലെ ഭക്ഷ്യ മന്ത്രാലയത്തിൻ്റെ ആരോഗ്യ മുന്നറിയിപ്പ് എത്തി.
ടിക്ടോക്കിലും ഇൻസ്റ്റാഗ്രാമിലും പങ്കിട്ട വിഡിയോ ക്ലിപ്പുകളിൽ, പൊടിച്ച ചീസ് ഉപയോഗിച്ച് ആളുകൾ വറുത്ത പല്ലുകുത്തികൾ കഴിക്കുന്നത് കണ്ടു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഈ വിഡിയോകൾ ആയിരക്കണക്കിന് ലൈക്കുകളും ഷെയറുകളും നേടി. ഇത് അനുകരിച്ച് നിരവധി ആളുകൾ രംഗത്തും എത്തി.
Read also: മുത്തശ്ശിയുടെ ഡയറി കയ്യിലെത്തി; യുവതിക്ക് തിരികെ കിട്ടിയത് കാണാമറയത്തെ കുട്ടിക്കാലം!
‘ഭക്ഷണം എന്ന നിലയിൽ അവയുടെ സുരക്ഷിതത്വം പരിശോധിച്ചിട്ടില്ല’ എന്നാണ് ഭക്ഷ്യ-മയക്കുമരുന്ന് സുരക്ഷാ മന്ത്രാലയം പറഞ്ഞത്. ‘ദയവായി അവ കഴിക്കരുത്’ മുന്നറിയിപ്പിൽ പറയുന്നു. മധുരക്കിഴങ്ങിൽ നിന്നോ ചോളത്തിന്റെകോൺസ്റ്റാർച്ചിൽ നിന്നോ നിർമ്മിച്ച പല്ലുകുത്തികൾക്ക് പച്ച നിറം നൽകുന്നതിന് ഫുഡ് കളറിംഗ് ഉപയോഗിക്കുന്നു. എന്തായാലും ഇതാരും അനുകരിക്കരുതെന്ന് ആരോഗ്യ മന്ത്രാലയം തന്നെ മുന്നറിയിപ്പ് നല്കിയിരിക്കുകയാണ്.
Story highlights- South Korea warns citizens against weird social media trend