വേദിയിൽ തെന്നിവീണ് മത്സരാർഥി, മൈക്കില്‍ നിന്നും ഷോക്ക്; ഒപ്പന വേദിയുടെ രസം കെടുത്തിയ മണിക്കൂറുകൾ
കൗമാരക്കാരുടെ കലാമാമാങ്കത്തിന്റെ ആവേശത്തിലാണ് കൊല്ലം. കൈകളില്‍ മൈലാഞ്ചിയുമണിഞ്ഞ് നാരിമാര്‍ ചുവടുവച്ചപ്പോള്‍ സ്കൂള്‍ കലോത്സവത്തിന്റെ ടൗണ്‍ഹാള്‍ വേദിയിലേക്ക് ജനസാഗരമാണ് ഒഴുകിയെത്തിയത്. എന്നാല്‍ ആസ്വദാകരെയും മത്സരാര്ഥികളെയും ഒന്നടങ്കം നിരാശയിലാക്കിയാണ് മത്സരം മുന്നോട്ടുപോയത്. ( State School Kalolsavam Oppana Competition )
നിറഞ്ഞ സദസില്‍ മത്സരം പുരോഗമിക്കുന്നതിനിടെ മൈക്കില്‍ നിന്നും ഷോക്കേല്ക്കുയും കാര്പെറ്റില്ലാത്തതിനാല് വിദ്യാര്‍ഥി തെന്നി വീണതടക്കം നിരവധി അനിഷ്ടസംഭവങ്ങളാണ് അരങ്ങേറിയത്. ഇതോടെ നല്ല രീതിയില്‍ മുന്നേറിയ മത്സരത്തിന്റെ ആവേശം തെല്ലൊന്ന് ചോര്‍ന്നു. മത്സരം ആരംഭിച്ച് കുറച്ച് സമയങ്ങള്‍ക്കു ശേഷമാണ് ആദ്യ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്നത്. മാപ്പിളപ്പാട്ടനൊത്ത് ചുവട് വയ്ക്കുന്നതിനിടെ ഒരു മത്സരാര്‍ഥിക്ക് കാലില്‍ ഷോക്കടിച്ചതാണ് ആദ്യ സംഭവം. ഇതോടെ മത്സരം പാതിവഴിയില്‍ അവസാനിപ്പിച്ച് ഇവര്‍ വേദി വിട്ടു. തുടര്‍ന്ന് മത്സരത്തിന്റെ അവസാന ക്ലസ്റ്ററില്‍ അവസരം നല്‍കാമെന്ന ഉറപ്പ് നല്‍കിയതോടെയാണ് ഇതിന് പരിഹാരമായത്.
ഇതിന് പിന്നാലെയാണ് മത്സരാര്‍ഥി വേദിയില്‍ തെന്നിവീണത്. ഒപ്പന പോലെയൊരു മത്സരവേദിയില്‍ കാര്‍പെറ്റ് വിരിക്കാത്തതാണ് വിദ്യാര്‍ഥിനി തെന്നിവീഴുന്നതിലേക്ക് നയിച്ചത്. ഇതോടെ മറ്റു മത്സരാര്‍ഥികള്‍ അടക്കമുള്ളവര്‍ സംഘാടകര്‍ക്കെതിരെ വലിയരീതിയില്‍ ആക്ഷേപമുയര്‍ത്തുകയും ചെയ്തു. ഇതെല്ലാം കണ്ട് തുടര്‍ന്ന് വേദിയില്‍ കയറാനുള്ള മത്സരാര്‍ഥികളുടെ മനസില്‍ ആശങ്ക നിറഞ്ഞു.
Read Also : കാഴ്ച്ചക്കാരുടെ കണ്ണും മനസും നിറച്ച നിമിഷങ്ങൾ; ഭാര്യയുടെ മുടി ചീകിയൊതുക്കി വൃദ്ധൻ
പിന്നാലെ ഒപ്പന കാണാനെത്തിയവരുടെ പരാതി കൂടെയായതോടെ സംഭവബഹുലമായ മത്സരത്തിന് പരിസമാപ്തിയായി. സാധാരണയായി തുറന്ന വേദിയിലാണ് ഒപ്പന മത്സരം നടത്താറുള്ളതെന്നും ഇത്തവണ നടത്തിയ വേദിയില്‍ ആളുകളെ ഉള്ക്കൊന്നുതിനുള്ള പരിമിതി മൂലം നിരവധിയാളുകളാണ് മത്സരം കാണാനാകാതെ മടങ്ങിയതെന്നും പരാതി ഉയര്‍ന്നു.
Story highlights : State School Kalolsavam Oppana Competition