ഉള്ളിൽ കണ്ണിനെ കബളിപ്പിക്കുന്ന ദൃശ്യ വിസ്മയം; ഇത് പുസ്തകങ്ങൾ കൊണ്ടൊരു ടവർ

January 23, 2024

പ്രാഗിലെ മുനിസിപ്പൽ ലൈബ്രറിയിൽ എല്ലാവരെയും അത്ഭുതപ്പെടുത്തി നിലകൊള്ളുന്ന മനോഹരമായ ആർട്ട് ഇൻസ്റ്റാളേഷന്റെ പേരാണ് ഇഡിയം. ധാരാളം പുസ്തകങ്ങൾ കൊണ്ട് നിർമ്മിച്ച ഒരു സിലിണ്ടർ ഗോപുരമാണിത്. ഇൻസ്റ്റാളേഷന്റെ ഒരു വശത്ത് സ്ഥാപിച്ചിരിക്കുന്ന കണ്ണുനീർ തുള്ളി ആകൃതിയിലുള്ള കിളിവാതിലും അതിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന രണ്ട് കണ്ണാടികൾ സൃഷ്ടിച്ച ഗംഭീരമായ ഒപ്റ്റിക്കൽ ഇഫക്റ്റും കാരണം, അമ്പരപ്പിക്കുന്ന കാഴ്ചാനുഭവമാണ് ആളുകൾക്ക് ലഭിക്കുന്നത്. അനന്തമായ ചുഴിയിലേക്ക് നോക്കുന്ന അനുഭൂതിയാണ് ലഭിക്കുക. നിറങ്ങളുടെ ഈ അപ്രതിരോധ്യമായ മഴവില്ലിന് ഓരോ സന്ദർശകന്റെയും, വായനയിൽ അത്ര അഭിനിവേശമില്ലാത്തവരുടെ പോലും ഇന്ദ്രിയങ്ങൾ പിടിച്ചെടുക്കാൻ കഴിയും.

പല തരത്തിലുള്ള ടവറുകൾ കണ്ടിട്ടുണ്ടാകും, എന്നാൽ പുസ്തകങ്ങൾ കൊണ്ടുള്ള ഈ കൂറ്റൻ ടവർ എല്ലാവർക്കും ഒരു അത്ഭുത കാഴ്ച തന്നെയാണ്. കണ്ടാൽ അടുത്തേക്ക് ചെന്ന് നോക്കാൻ ആരും ഒരിക്കൽ കൂടി ചിന്തിക്കും. കാരണം, അത്ര ഭംഗിയോടെ പുസ്തകങ്ങൾ ഒന്ന് തൊട്ടാൽ താഴേക്ക് എന്ന രീതിയിലാണ് അടുക്കിവെച്ചിരിക്കുന്നത്.

അടുക്കിവെച്ചിരിക്കുന്ന പുസ്തകത്തിന് നടുവിൽ ഒരു കണ്ണുനീർ തുള്ളി പോലെ വലിയൊരു കവാടമുണ്ട്. അതിലൂടെ നോക്കുമ്പോൾ പുറമെയുള്ള കാഴ്ചയേക്കാൾ അത്ഭുതകരമാണ് ടവർ. താഴെയും മുകളിലുമായി രണ്ടു കണ്ണാടികൾ സ്ഥാപിച്ച് വലിയൊരു കാഴ്ചാനുഭവമാണ് ഈ ടവർ ഒരുക്കുന്നത്.

read also: സെയ്ഫ് അലി ഖാൻ ആശുപത്രിയിൽ; പരിക്കും ശസ്ത്രക്രിയയും ജോലിയുടെ ഭാഗമെന്ന് താരം

1995ൽ സാവോ പോളോ ഇന്റർനാഷണൽ ബിനാലെയിലാണ് ഈ ഇഡിയം ആദ്യമായി പ്രദർശിപ്പിച്ചത്. 1998 ൽ ചെക്ക് റിപ്പബ്ലിക്കിലെ ലൈബ്രറിയുടെ പ്രവേശന ഹാളിൽ സ്ഥിരമായി സ്ഥാപിക്കുകയായിരുന്നു. പിന്നീട് ഇതൊരു അത്ഭുത കാഴ്ചയായി മാറുകയായിരുന്നു.

Story highlights- The amazing book tower idiom