ഇനി മൂന്നുനാളുകൾ മാത്രം ബാക്കി- ട്വന്റിഫോർ പ്രേക്ഷകരുടെ സമ്മേളനത്തിന് ഒരുങ്ങി കൊച്ചി

January 24, 2024

ജനുവരി 28ന് ട്വന്റിഫോർ പ്രേക്ഷകരുടെ ആദ്യ സംസ്ഥാന സമ്മേളനം കൊച്ചിയിൽ നനടക്കാനൊരുങ്ങുകയാണ്. ഇനി വെറും മൂന്നുനാളുകൾ കൂടിയാണ് ബാക്കിയുള്ളത്. ജനുവരി 28 ഉച്ചയ്ക്ക് രണ്ട് മണിക്ക് കൊച്ചി കടവന്ത്ര രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് ചരിത്രമാകാൻ പോകുന്ന 24 പ്രേക്ഷകരുടെ സംസ്ഥാന സമ്മേളനത്തിന് വേദി ഒരുങ്ങുന്നത്.

പ്രേക്ഷകർക്കൊപ്പം ട്വന്റിഫോർ അവതാരകരും വിവിധ കലാകാരന്മാരും പരിപാടിയിൽ അണിനിരക്കും. എല്ലാ ജില്ലകളിൽ നിന്നുമുള്ള ആളുകൾക്കും പ്രേക്ഷകരുടെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാം. ലോക ടെലിവിഷൻ ചരിത്രത്തിൽത്തന്നെ ആദ്യമായി നടക്കുന്ന ഈ പരിപാടിക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. സംഗീത ലോകത്തെ പ്രമുഖരായ എം ജി ശ്രീകുമാർ, ശരത്ത്, ജോബ് കുര്യൻ എന്നിവരുടെ സംഗീത വിരുന്നും പ്രേക്ഷകർക്ക് ആവേശം പകരാനായി ഒരുക്കിയിട്ടുണ്ട്.

Read also: വിശ്രമ ജീവിതം ആനന്ദകരമാക്കാൻ കയ്യെഴുത്ത്; ശാന്ത ടീച്ചർ 4 വർഷത്തിനിടെ പൂർത്തിയാക്കിയത് 13 പുസ്തകങ്ങൾ

ഫ്ളവേഴ്സിലെ ജനപ്രിയ ഷോകളിലെ താരങ്ങളും പങ്കെടുക്കുന്നുണ്ട്.  ട്വന്റിഫോർ അവതാരകരുമായി സംവദിക്കാൻ അവസരവും ഉണ്ട്. ലൈവായാണ് പ്രോഗ്രാം നടക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാൻ ഇനിയും ആഗ്രഹമുള്ളവർക്ക് ജനുവരി 27 വരെ പേര് രജിസ്റ്റർ ചെയ്യാം. അതിനായി താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക. രാവിലെ എട്ടുമണിമുതൽ 11.00 മണിവരെ ഈ നമ്പറിൽ ബന്ധപ്പെടാം. അതോടൊപ്പം, 24 കണക്ടിന്റെ മെയിൽ ഐ ഡിയിലേക്ക് നിങ്ങൾക്ക് മെയിൽ വഴിയും അപേക്ഷ അയക്കാം. ലോക ടെലിവിഷൻ ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന ഒരു മുഹൂർത്തത്തിൽ ഭാഗമാകാൻ താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടുക.

Register free for the event : https://www.twentyfournews.com/viewers-meet
Email ID: [email protected]

പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക : 6235968630

Story highlights- Three days left for the state conference of 24 audience