കണ്ണാണ് സൂക്ഷിക്കണം.. ദൈനംദിന ജീവിതത്തില്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍..!
കണ്ണിന്റെ ആരോഗ്യവും പൊതുവായ ആരോഗ്യവും ബന്ധപ്പെട്ടുകിടക്കുന്നതാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എ്ന്നാല്‍ ആരോഗ്യം സംരക്ഷിക്കുന്നതിനായി പലരും വേണ്ടവിധത്തില്‍ ശ്രദ്ധ ചെലുത്താറില്ല. അണുബാധയോ, വേദനയോ അടക്കമുള്ള ബുദ്ധുമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ മാത്രം പരിപാലിക്കേണ്ട ഒന്നല്ല കണ്ണ്. വളരെയധികം ശ്രദ്ധ ആവശ്യമുള്ള ഒന്നായതുകൊണ്ടാണ് വളരെ സൂക്ഷിക്കേണ്ട അവസരങ്ങളില്‍ കണ്ണിലെ കൃഷ്ണമണി പോലെ എന്നുപോലും പറയുന്നത്. ( Tips to keep healthy eyes )
കണ്ണിന്റെ ആരോഗ്യത്തിനായി പ്രധാനമായും ശ്രദ്ധിക്കേണ്ടത് ആഹാരത്തിലാണ്. ഒമേഗ -3 ഫാറ്റി ആസിഡുകള്‍, ല്യൂട്ടിന്‍, സിങ്ക്, വിറ്റാമിന്‍ സി, ഇ തുടങ്ങിയ പോഷകങ്ങള്‍ പ്രായവുമായി ബന്ധപ്പെട്ട കാഴ്ച പ്രശ്നങ്ങളായ തിമിരം പോലുള്ളവയെ ഒഴിവാക്കാന്‍ സഹായിക്കും. അതിനായി പച്ച ഇലക്കറികളും, സാല്‍മണ്‍, ട്യൂണ പോലെയുള്ള എണ്ണമയമുള്ള മത്സ്യങ്ങള്‍, മുട്ട, പരിപ്പ്, ബീന്‍സ്, ഓറഞ്ചും മറ്റ് സിട്രസ് പഴങ്ങളും ജ്യൂസുകളും കക്കയും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.
കണ്ണിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ് പുകവലി. പ്രായമാകും മുമ്പുതന്നെ തിമിരം ബാധിക്കാന്‍ പുകവലി കാരണമാകും. അതുപോലെ കമ്പ്യുട്ടര്‍ സ്ക്രീനിലോ ഫോണിലോ ധാരാളം സമയം നോക്കിയിരിക്കുന്നത് കണ്ണിനെ ബാധിക്കും. മങ്ങിയ കാഴ്ച, അകലെ ഫോക്കസ് ചെയ്യുന്നതില്‍ പ്രശ്നം, വരണ്ട കണ്ണുകള്‍, തലവേദന, കഴുത്ത്, പുറം, തോളില്‍ വേദന എന്നിവയൊക്കെ ഇങ്ങനെയുള്ള സാഹചര്യത്തില്‍ അനുഭവപ്പെടാം.
കണ്ണട, കോണ്ടാക്ട് ലെന്‍സ് എന്നിവ ഈ സാഹചര്യത്തില്‍ ഉപയോഗിക്കാന്‍ ശ്രമിക്കണം. ആവശ്യമെങ്കില്‍ ആന്റി-ഗ്ലെയര്‍ സ്ക്രീന്‍ ഉപയോഗിക്കുക. നല്ലൊരു കസേര തെരഞ്ഞെടുക്കുക. പാദങ്ങള്‍ തറയില്‍ മുട്ടുന്നതുപോലെയുള്ള കസേരയാണ് ഉചിതം.
Read Also : മില്ലി ജനിച്ച് വീണത് പോലീസിന്റെ കൈകളിൽ; ഗർഭിണിക്ക് രക്ഷയായത് നിയമപാലകർ!
കണ്ണുകള്‍ വരണ്ടതാണെങ്കില്‍, കൂടുതല്‍ കണ്ണുചിമ്മുക. ഓരോ 20 മിനിട്ടിലും നിങ്ങളുടെ കണ്ണുകള്‍ക്ക് വിശ്രമം നല്‍കുക. 20 സെക്കന്‍ഡ് 20 അടി അകലെ നോക്കുക. ഓരോ 2 മണിക്കൂറിലും എഴുന്നേറ്റ് 15 മിനിറ്റ് ഇടവേള എടുക്കുക. തുടങ്ങിയവയാണ് കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ചെയ്യാവുന്ന കാര്യങ്ങള്‍.
Story highlights : Tips to keep healthy eyes