ജോലി ഭാരവും സ്ട്രെസും രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നുവോ.. അറിയാം
രക്തസമ്മര്ദ്ദം കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്. രണ്ടും വേണ്ട വിധത്തില് തിരിച്ചറിഞ്ഞ് പരിഹരിച്ചില്ലെങ്കില് ചിലപ്പോള് ജീവന് തന്നെ അപകടത്തില്പ്പെട്ടേക്കാം. എന്നാല് ബിപി കുറഞ്ഞതാണോ കൂടിയതാണോയെന്ന് പലര്ക്കും മനസിലാകാറില്ല. ഇന്നത്തെ ജീവിതസാഹചര്യത്തില് ഒരു സാധാരണ രോഗാവസ്ഥയായി പലരിലും കണ്ടുവരുന്ന ഒന്നാണ് അമിത രക്തസമ്മര്ദ്ദം. ജോലി ഭാരവും കഠിനമായ സ്ട്രെസുമെല്ലാം ഇതിന് കാരണമാകാറുണ്ട്. ( Tips to reduce stress and keep blood pressure down )
രക്തസമ്മര്ദ്ദം കൂടിയാല്; രക്തസമ്മര്ദ്ദം കൂടുമ്പോള് കഠിനമായ തളര്ച്ച അനുഭവപ്പെടാറുണ്ട്. രക്തസമ്മര്ദ്ദം കൂടുന്നുവെന്ന് തോന്നുമ്പോള് അല്പസമയം വിശ്രമിക്കുക. അതിനുശേഷം ശ്വാസം അകത്തേക്ക് വലിച്ചെടുത്ത് പുറത്തേക്ക് വിടുന്ന രീതിയിലുള്ള ശ്വസനമുറകള് ചെയ്യുക. തുടര്ച്ചയായി ഇങ്ങനെ ചെയ്യുന്നതോടെ രക്തസമ്മര്ദ്ദം കുറഞ്ഞ് സാധാരണ രീതിയിലേക്ക് മാറും. പക്ഷാഘാതം, ഹൃദയസംബന്ധമായ അസുഖങ്ങള് എന്നിവ ഉള്ളവരിലും രക്തസമ്മര്ദ്ദം കൂടാന് സാധ്യതയുണ്ട്. ഇത്തരം ആളുകള് പൊതുവെ ടെന്ഷനുള്ള ജോലികള് കഴിവതും ഒഴിവാക്കണം.
Read Also : എനർജി ഡ്രിങ്കുകൾ ഇഷ്ടമാണോ..? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
രക്തസമ്മര്ദ്ദം കുറയുമ്പോള്; രക്തസമ്മര്ദ്ദം കൂടുന്നത് പോലെത്തന്നെ അപകടകരമാണ് രക്തസമ്മര്ദ്ദം കുറയുന്നതും. ഉറക്കക്കുറവ്, ക്രമമല്ലാത്ത ഭക്ഷണരീതി എന്നിവയും രക്തസമ്മര്ദ്ദം കുറയുന്നതിന് കാരണമാകും. ചില അലര്ജി രോഗങ്ങള്ക്ക് മരുന്ന് കഴിക്കുന്നതും ബിപി കുറയുന്നതിന് കാരണമാകും.
ബിപി കുറവുള്ളവര് മദ്യപാനം, പുകവലി എന്നിവ പൂര്ണമായും ഒഴിവാക്കണം. പച്ചക്കറികള്, പഴവര്ഗങ്ങള്, മത്സ്യങ്ങള് എന്നിവ ധാരാളമായി കഴിക്കുന്നത് ഇത്തരം രോഗങ്ങള് വരാതിരിക്കാനും സഹായിക്കും. കൃത്യമായ വ്യായാമവും രക്തസമ്മര്ദത്തെ ഇല്ലാതാക്കാന് സഹായിക്കും.
Story highlights ; Tips to reduce stress and keep blood pressure down