അണിയറിയിൽ ഒരുങ്ങുന്നത് തീപ്പൊരി ഐറ്റം..? വൈറലായി ടൊവിനോയുടെ നിൻജ ട്രെയിനിങ്..!

January 21, 2024

മലയാളികളുടെ പ്രിയ നടന്മാരുടെ ലിസ്റ്റ് എടുക്കുകയാണെങ്കില്‍ അതില്‍ എന്നും മുന്‍പന്തിയില്‍ തന്നെ ഉണ്ടാകുന്ന പേരാണ് പ്രിയ താരം ടോവിനോയുടേത്. അത്രയും മികച്ച ആരാധക പിന്തുണയാണ് താരത്തിനുള്ളത്. മലയാളത്തില്‍ മികച്ച സിനിമകള്‍ സമ്മാനിച്ച താരം ഇപ്പോള്‍ മറ്റു ഭാഷകളിലും സജീവമാകുന്നുണ്ട്. ഏറെ പ്രതീക്ഷകളുമായി എത്തുന്ന പുതിയ ചിത്രമായ ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ഫെബ്രുവരി 9-ന് തിയേറ്ററിലെത്തും. ( Tovino Thomas shows his impressive Katana skills )

ടൊവിനോയുടെ 35-ാം പിറന്നാളാണ് ഇന്ന്. എന്നാല്‍ ഇത്തവണ പിറന്നാള്‍ ആഘോഷത്തിന്റെ തിരക്കില്‍ നിന്നും മാറി മറ്റൊരു കാര്യത്തില്‍ സജീവമാണ് ടൊവിനോ. ഇതിനു ഉദാഹരണമാണ് കഴിഞ്ഞ ദിവസം ടോവിനോ പങ്കുവച്ച വീഡിയോ. വാള്‍ പയറ്റ് പരിശീലിക്കുന്ന വീഡിയോയാണ് താരം പങ്കുവച്ചിട്ടുള്ളത്. ജാപ്പനിസ് ആയോധനകലയുടെ ഭാഗമായ കറ്റാന വാള്‍ ഉപയോഗിച്ചുകൊണ്ടാണ് താരത്തിന്റെ പരിശീലനം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ താരത്തിന്റെ ആയോധനകല പരിശീലനം ഏതെങ്കിലും പുതിയ ചിത്രത്തിന്റെ ഭാഗമാണോ എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍.

കഴിഞ്ഞ ദിവസമാണ് ടൊവിനോ തോമസിനെ നായകനാക്കി ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. ടൊവിനോ തോമസ് ഇതുവരെ അവതരിപ്പിച്ച പോലീസ് വേഷങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന ഈ ചിത്രം പ്രേക്ഷകര്‍ക്ക് വേറിട്ടൊരു ദൃശ്യാവിഷ്‌ക്കാരമായിരിക്കും സമ്മാനിക്കുക. കഴിഞ്ഞ ദിവസമാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടത്.

Read Also : പോലീസ് ത്രില്ലറുമായി ടൊവിനോ തോമസ്; ‘അന്വേഷിപ്പിൻ കണ്ടെത്തും’ ടീസർ പ്രേക്ഷകരിലേക്ക് എത്തി

അതിന് പിന്നാലെ പിറന്നാള്‍ ദിനത്തിലും താരം മറ്റൊരു വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ സെറ്റില്‍ നിന്നുള്ള കുറച്ചു നിമിഷങ്ങള്‍ പങ്കുവയ്ക്കുകയാണ്. നിങ്ങളുടെ പിന്തുണയാണ് മുന്നോട്ടുള്ള യാത്രയില്‍ കരുത്താകുന്നത്. എന്റെ പ്രിയപ്പെട്ട പ്രേക്ഷകരോടും കുടുംബത്തോടും ഞാന്‍ നന്ദിയുള്ളവനാണ്. എന്ന കുറിപ്പുമായിട്ടാണ് താരം വീഡിയോ പങ്കുവച്ചിട്ടുള്ളത്.

Story highlights : Tovino Thomas shows his impressive Katana skills