പഴയ നഴ്‌സറി കഥയിലെ ആമയല്ല; കണ്ണുചിമ്മുന്ന വേഗതയിൽ ഓടുന്ന ആമ- വിഡിയോ

January 13, 2024

ആമയും മുയലും തമ്മിലുള്ള പന്തയവും ഓട്ടമത്സരവും കാലങ്ങളായി നഴ്‌സറി ക്ലാസ്സുകളിൽ എല്ലാവരും കേട്ട് പഠിച്ചതാണ്. മുയലിന്റെ അമിത ആത്മവിശ്വാസവും ആമയുടെ കഠിനമായ സമർപ്പണവുംകൊണ്ട് അത്രയും മെല്ലെ മാത്രം സഞ്ചരിക്കുന്ന ആമ ഓട്ടമത്സരത്തിൽ വിജയിച്ചു. പിന്നീട് ആമകളെയെല്ലാം അങ്ങനെയൊരു മുൻവിധിയിലാണ് എല്ലാവരും കാണുന്നത്. എന്നാൽ, അങ്ങനെയങ്ങ് മെല്ലെപ്പോക്കുകാരനായി വിചാരിക്കേണ്ട. കാരണം, ഇപ്പോഴിതാ ഫുൾ സ്പീഡിൽ ഓടുന്ന ഒരു ആമയുടെ വിഡിയോ ശ്രദ്ധനേടുകയാണ്.

ഇൻസ്റ്റാഗ്രാമിൽ ഒരു വിഡിയോ പ്രത്യക്ഷപ്പെട്ടതോടെയാണ് സോഷ്യൽ മീഡിയയിൽ അമ്പരപ്പ് ആരംഭിച്ചത്. മൃഗങ്ങളെക്കുറിച്ചുള്ള നമ്മുടെ ധാരണയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ളതാണ് വിഡിയോ. “ഞാൻ പൂർണ്ണ വേഗതയിൽ ഓടുന്ന ആമയെയാണോ കണ്ടത്?’ എന്ന ആശ്‌ചര്യമാണ് വിഡിയോ പങ്കുവെച്ചയാൾ ക്യാപ്ഷനിൽ നൽകിയിരിക്കുന്നത്.

Read also: ലോകത്തിലെ ഏറ്റവും നീളമുള്ള കടൽപ്പാലം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

വിഡിയോ പെട്ടെന്ന് വൈറലായി, ചുരുങ്ങിയ സമയത്തിനുള്ളിൽ 3 ദശലക്ഷത്തിലധികം കാഴ്‌ചകൾ നേടി. ആമയുടെ ഈ സ്പീഡിന്റെ പുതിയ വെളിപ്പെടുത്തലിനെക്കുറിച്ചുള്ള സിദ്ധാന്തങ്ങളുടെയും ഊഹാപോഹങ്ങളുടെയും ചർച്ചാവേദിയായി മാറി സോഷ്യൽ മീഡിയ. ചില ഉപയോക്താക്കൾ ആമകളുടെ മറഞ്ഞിരിക്കുന്ന മഹാശക്തികളെക്കുറിച്ച് പൂർണ്ണമായും അറിയില്ലെന്ന് പറയുമ്പോൾ മറ്റുള്ളവർക്ക് മുയലിന്റെയും ആമയുടെയും ക്ലാസിക് കഥ തന്നെയാണ് പറയാനുണ്ടായിരുന്നത്.

Story highlights- Turtle ‘Running’ viral video