രുചി മാത്രമല്ല, പ്രതിരോധശേഷിയും വർധിക്കും; ഈ ചായകൾ വീട്ടിൽ പരീക്ഷിക്കാം

January 9, 2024

ഭക്ഷണക്രമണത്തില്‍ ഉള്‍പ്പെടുത്തുന്ന എല്ലാ വിഭവങ്ങള്‍ക്കും നമ്മുടെ ആരോഗ്യത്തെ നിയന്ത്രിക്കാന്‍ കഴിയും. നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നത് ഭക്ഷണത്തിലൂടെയാണ്. ഒരാളുടെ പ്രതിരോധ ശേഷിയെയും ഭക്ഷണം ബാധിക്കാറുണ്ട്. ആരോഗ്യത്തിന് നല്ലതെന്താണോ അത് തിരഞ്ഞെടുക്കാന്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ( Types of Tea for boosting immunity )

രോഗങ്ങള്‍ ഒന്നൊന്നായി പിടിപെടുന്ന ഈ കാലത്ത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഈ സാഹചര്യത്തില്‍ ആരോഗ്യഗുണങ്ങളുള്ള ചായ ശീലമാക്കാം. കാരണം, ഒരു കപ്പ് ചായയിലൂടെ ഒട്ടേറെ ആരോഗ്യ ഗുണങ്ങളാണ് ശരീരത്തിന് ലഭിക്കുന്നത്. പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന വിവിധയിനം ചായകള്‍ പരിചയപ്പെടാം..

‘മസാല’ അല്ലെങ്കില്‍ സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ത്ത ചായയാണ് മസാല ചായ എന്ന പേരില്‍ അറിയപ്പെടുന്നത്. കറുവപ്പട്ട, ഏലം, ഗ്രാമ്പൂ, ഇഞ്ചി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ മിശ്രിതമാണ് ഈ ചായ തയ്യാറാക്കാനായി ഉപയോഗിക്കുന്നത്. ഇവയ്ക്ക് ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങളുണ്ട്. ഇത് ചുമ, ജലദോഷം, കാലാനുസൃതമായ അലര്‍ജികള്‍ എന്നിവ ഒഴിവാക്കാന്‍ കാര്യക്ഷമമായി സഹായിക്കും.

പല തരത്തിലുള്ള ശരീരവേദനകള്‍ ഒഴിവാക്കാന്‍ ഇഞ്ചി സഹായിക്കുന്നു. അതുകൊണ്ട് ഇഞ്ചി കാപ്പിയിലോ പാലിലോ ഉപയോഗിക്കാം. രക്തചംക്രമണവും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്ന ഈ ചായയുടെ ആരോഗ്യഗുണങ്ങള്‍ നഷ്ട്ടമാകാതിരിക്കാന്‍ പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ഉപയോഗിക്കുന്നതാണ് നല്ലത്.

Read Also : മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; നയൻതാരയുടെ പുതിയ ചിത്രത്തിനെതിരെ കേസ്

തുളസിയും ഗ്രീന്‍ ടീയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഗുണങ്ങളുള്ള ആന്റി ബാക്ടീരിയല്‍, ആന്റിവൈറല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ അടങ്ങിയതാണ്. ഔഷധ മൂല്യത്തിന്റെ കാര്യത്തില്‍, തുളസിയില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. രുചിയുടെ സൂക്ഷ്മവും ബയോ ആക്റ്റീവ് സംയുക്തങ്ങളില്‍ ശക്തവുമായ ഗ്രീന്‍ ടീ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയ്ക്കുന്നതിലൂടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നത്.

Story highlights : Types of Tea for boosting immunity