നീല നിറത്തിൽ തീജ്വാല; അപൂർവ്വ കാഴ്ചയായി അഗ്നിപർവ്വത സ്ഫോടനം!
മിഴികൾക്ക് വിശ്വസിക്കാൻ കഴിയാത്ത അപൂർവ്വ കാഴ്ചകൾ പലപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ നമുക്ക് മുൻപിൽ എത്താറുണ്ട്. ഇന്തോനേഷ്യയിൽ നിന്നുള്ള ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഇന്തോനേഷ്യയിൽ ഒരു അഗ്നിപർവ്വതത്തിൽ നിന്ന് നീല തീജ്വാലകൾ പൊട്ടിത്തെറിക്കുന്ന അതിശയിപ്പിക്കുന്ന വിഡിയോ കാഴ്ചക്കാരെ ഒന്നടങ്കം അമ്പരപ്പിക്കുകയാണ്. (Video of blue flames erupting from volcano goes viral)
The lava from Indonesia's Kawah Ijen volcano has an electric blue appearance
— Science girl (@gunsnrosesgirl3) January 10, 2024
pic.twitter.com/3dXbHCsDcV
കവാ ഇജെൻ അഗ്നിപർവ്വതത്തിൽ നിന്ന് പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫർ ഒലിവിയർ ഗ്രുൺവാൾഡ് പറയുന്നതനുസരിച്ച് ഈ പ്രതിഭാസം ഏറെ സവിശേഷയുള്ളതാണ്. മിന്നുന്ന നീല തിളക്കം യഥാർത്ഥത്തിൽ സൾഫ്യൂറിക് വാതകങ്ങളുടെ ജ്വലനത്തിൽ നിന്നുള്ള പ്രകാശമാണെന്ന് ഒലിവർ നാഷണൽ ജിയോഗ്രാഫിക്കിനോട് പറഞ്ഞു.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് പകർത്തിയ വിഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുകയാണ്. ജനീവയുടെ സൊസൈറ്റി ഫോർ വോൾക്കനോളജിയുമായി ചേർന്ന് മിസ്റ്റർ ഗ്രുൺവാൾഡ് പുറത്തിറക്കിയ ഡോക്യുമെന്ററിയുടെ ഭാഗമായിരുന്നു ഈ ദൃശ്യങ്ങൾ. അഗ്നിപർവതത്തിൽ നിന്ന് അതിവേഗത്തിൽ പുറത്തേക്ക് വരുന്ന നീല ജ്വാലകളുടെ പ്രവാഹങ്ങൾ വിഡിയോ ദൃശ്യങ്ങളിൽ കാണം.
ഇജെൻ അഗ്നിപർവ്വതം മറ്റേതൊരു അഗ്നിപർവ്വതത്തെയും പോലെയാണ്. എന്നാൽ നീല ലാവ പ്രതിഭാസത്തിന് കാരണം പാറയിലെ സൾഫർ പോക്കറ്റുകളാണ്. 360 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള താപനിലയിൽ വായുവുമായി സമ്പർക്കം പുലർത്തുന്ന സൾഫ്യൂറിക് വാതകങ്ങളുടെ ജ്വലനമാണ് നീല ജ്വാല സൃഷ്ടിക്കുന്നത്.
Video highlights: Video of blue flames erupting from volcano goes viral