പുതുവർഷ തുടക്കം സന്തോഷത്തിന്റെ നാട്ടിൽ; ചിത്രങ്ങളുമായി വിനീത് ശ്രീനിവാസൻ
ചലച്ചിത്ര താരങ്ങളുടെ സിനിമ വിശേഷങ്ങൾക്കപ്പുറം കുടുംബവിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. പലപ്പോഴും താരങ്ങളുടെ മക്കളുടെ ചിത്രങ്ങൾ കാണാനും വിശേഷങ്ങൾ അറിയാനും കൗതുകത്തോടെ കാത്തിരിക്കാറുണ്ട് ആരാധകർ. ഇപ്പോഴിതാ, പുതുവർഷത്തിൽ കുടുംബചിത്രം പങ്കുവെച്ചിരിക്കുകയാണ് വിനീത് ശ്രീനിവാസൻ. ഫിൻലൻഡിൽ ആയിരുന്നു വിനീതും കുടുംബവും ക്രിസ്മസും പുതുവർഷവും ആഘോഷിച്ചത്.
ഏറെ സന്തോഷമുള്ള നാട് എന്നാണ് ഫിൻലൻഡ് അറിയപ്പെടുന്നത്. പ്രകൃതി സൗന്ദര്യം കൊണ്ടും ജീവിതനിലവാരം കൊണ്ടും സമ്പന്നതയിലും എന്നും മുന്നിൽ തന്നെയാണ് ഈ രാജ്യം. ഫിൻലൻഡ് സന്ദർശിക്കുക എന്ന സ്വപ്നം യാത്രകളെ പ്രണയിക്കുന്ന ഏവരുടേതുമാണ്. മഞ്ഞണിഞ്ഞ ഫിൻലൻഡിൽ നിന്നും മനോഹര ചിത്രങ്ങളാണ് വിനീത് പങ്കുവെച്ചത്.
READ ALSO: 157-ാം ലെവലിൽ ഫ്രീസായി; ടെട്രിസ് ഗെയിമിനെ തോൽപിക്കുന്ന ആദ്യ മനുഷ്യനായി 13-കാരൻ
നടനായും സംവിധായകനായും ഗായകനായും മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് വിനീത് ശ്രീനിവാസന്. പാട്ട്, സംവിധാനം, അഭിനയം തുടങ്ങിയവയിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വിനീതിന്റെ ഭാര്യ ദിവ്യയും ഗായികയാണ്. കുടുംബവിശേഷങ്ങള്‍ പലപ്പോഴും വിനീത് ശ്രീനിവാസന് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. മകന് വിഹാന് കൂട്ടായി മകള്‍ പിറന്ന കാര്യവും വിനീത് ശ്രീനിവാസന് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. 2012 ലാണ് വിനീത് ശ്രീനിവാസനും ദിവ്യയും വിവാഹിതരായത്.
Story highlights- vineeth sreenivasan celebrating newyear in finland