“എനിക്ക് ഒന്നും ഒളിക്കാനില്ല”; കണ്ണാടിച്ചിറകുള്ള സുന്ദരി പൂമ്പാറ്റ വൈറലാണ്!
പ്രകൃതി അതിന്റെ വൈവിധ്യമാർന്ന സൃഷ്ടികളാൽ നമ്മെ എപ്പോഴും കൗതുകപ്പെടുത്താറുണ്ട്. ഭൂമിയിലെ ഏറ്റവും മനോഹരമായ പ്രാണികളിൽ ഒന്നാണ് ചിത്രശലഭം. കാരണം അവയുടെ ചിറകുകളിൽ അതിമനോഹരമായ നിറങ്ങളും ഡിസൈനുകളുമുണ്ട്. എന്നാൽ നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറം ഭംഗിയുള്ള ചിത്രശലഭങ്ങൾ ഈ പ്രകൃതിയിലുണ്ട്. അത്തരത്തിലൊരു ചിത്രശലഭമാണ് ഇപ്പോൾ കാഴ്ചക്കാരെ അതിന്റെ ഭംഗി കൊണ്ട് അതിശയിപ്പിക്കുന്നത്. (Viral video of rare Glasswing butterfly)
‘ഗ്ലാസ് വിങ്ങ് ബട്ടർഫ്ലൈ’ എന്നറിയപ്പെടുന്ന ഈ സ്പീഷീസിന് കണ്ണാടി പോലുള്ള ചിറകുകളാണ് ഉള്ളത്. എക്‌സിൽ പോസ്റ്റ് ചെയ്ത പ്രാണിയുടെ വിഡിയോ ഇപ്പോൾ വൈറലാകുകയാണ്. ആറ് സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ ചിത്രശലഭത്തിന്റെ ഹൈ-ഡെഫനിഷനും ക്ലോസപ്പ് വ്യൂവുമുണ്ട്.
Doğadaki sanat "Şeffaf kanatlı kelebek"… pic.twitter.com/e34ihMLt94
— bir belgesel (@birbelgesel) September 30, 2023
ഒരു വനത്തിനുള്ളില്‍ സമീപമുള്ള ഇലയിലേക്ക് പറന്ന് വന്നിരിക്കുന്ന കണ്ണാടിച്ചിറകന്‍ ചിത്രശലഭത്തെയാണ് വിഡിയോയിൽ കാണുന്നത്. വിഡിയോയുടെ അടിക്കുറിപ്പ് ടർക്കിഷ് ഭാഷയിലാണ്. അതിൻ്റെ വിവർത്തനം ഇങ്ങനെയാണ്, “പ്രകൃതിയിൽ കല; സുതാര്യമായ ചിറകുകളുള്ള ചിത്രശലഭം…”
Read also: ‘മഞ്ഞും മണലും സമുദ്രത്തെ പുണർന്നപ്പോൾ’; ജപ്പാനിലെ ബീച്ചിൽ നിന്നുള്ള അപൂർവ കാഴ്ച!
ചിത്രശലഭത്തിന്റെ ട്രാൻസ്പരന്റ് ചിറകുകൾക്കിടയിലൂടെ അപ്പുറമുള്ള ദൃശ്യങ്ങളും തെളിവായി കാണാം. അതുകൊണ്ട് തന്നെ, ഇവയ്ക്ക് ഗ്ലാസ് വിങ്ങ് ബട്ടർഫ്ലൈ എന്ന് പേര് വന്നതിൽ അതിശയം തീരെയില്ല.
Story highlights: Viral video of rare Glasswing butterfly