നിത്യേന മീൻ ഉത്തമം; ഇഷ്ടമല്ലെങ്കിൽ പകരം അതേഗുണങ്ങളുള്ള ഈ ഭക്ഷണങ്ങൾ ശീലമാക്കാം..
നിത്യേനയുള്ള ഭക്ഷണക്രമത്തില്‍ കുറച്ചെങ്കിലും മീന്‍ ഉപയോഗിക്കുന്നത് നല്ലതാണ്. മീനിലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതല്ല. മനുഷ്യ ശരീരത്തിന് ആവശ്യമായ നിവധി പോഷകങ്ങള്‍ മത്സ്യത്തിൽ അടങ്ങിയിട്ടുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡ് മീനിലൂടെയാണ് പ്രധാനമായും മനുഷ്യശരീരത്തിന് ലഭിക്കുന്നത്. ഹൃദയാരോഗ്യത്തിനും തലച്ചോറിനുമെല്ലാം ഗുണകരമാണ് ഒമേഗ 3 ഫാറ്റി ആസിഡ്. കാന്‍സറിനെ പ്രതിരോധിക്കാന്‍ വരെ ശക്തിയുണ്ട് ചില മത്സ്യങ്ങള്‍ക്ക്. ചെറു മീനുകളില്‍ കാല്‍സ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ എല്ലുകളുടെയും പല്ലുകളുടെയുമെല്ലാം ആരോഗ്യത്തിനും മീനുകള്‍ കഴിക്കുന്നത് ഗുണകരമാണ്. എന്നാല്‍ പല കാരണങ്ങളാല്‍ മീന്‍ കഴിക്കാത്തവരും ഉണ്ട്. മത്സ്യത്തിനും പകരം കഴിക്കാവുന്ന ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.
മുട്ട- മീന്‍ കഴിക്കാത്തവര്‍ക്ക് ശീലമാക്കാവുന്ന ഒരു ഭക്ഷണമാണ് മുട്ട. മുട്ടയില്‍ ധാരാളം പ്രോട്ടീനുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ ഒമേഗ 3 ഫാറ്റി ആസിഡും മുട്ടയിലൂടെ ലഭിക്കുന്നു.
കോളിഫ്ളവര്‍- ഏറെ ആരോഗ്യകരമായ ഒന്നാണ് കോളിഫ്ളവര്‍. മത്സ്യത്തിലടങ്ങിയിരിക്കുന്ന പല പോഷകങ്ങളും കോളിഫ്ളവറിലും അടങ്ങിയിട്ടുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡ്, മഗ്നീഷ്യം, പൊട്ടാസ്യം, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമാണ് ഈ പച്ചക്കറി.
സോയാബീന്‍– മീന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് ഭക്ഷണത്തിന്റെ ഭാഗമാക്കാവുന്ന മറ്റൊന്നാണ് സോയാബീന്‍. ആല്‍ഫാ ലിപോയിക് ആസിഡ് സോയാബീനില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുപോലെതന്നെ ഒമേഗ 3 ഫാറ്റി ആസിഡും. ഹൃദയാരോഗ്യത്തിനും സോയാബീന്‍ നല്ലതാണ്. അതുകൊണ്ടുതന്നെ മത്സ്യം പ്രധാനം ചെയ്യുന്ന ഗുണങ്ങളെല്ലാം സോയാബീനിലും ഉണ്ട്.
വാള്‍നട്ട്- ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ് വാള്‍നട്ട് എന്ന ഡ്രൈ ഫ്രൂട്ട്. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ഠമാണ് ഇവ. ഇതിനു പുറമെ വാള്‍നട്ടില്‍ നാരുകളും വിറ്റാമിനുകളും പ്രോട്ടീനും ധാരാളമായി അടങ്ങിയിട്ടുണ്ട്. കാന്‍സറിനെ പ്രതിരോധിക്കാനുള്ള ശക്തി പോലുമുണ്ട് വാള്‍നട്ടിന്. മത്സ്യം കഴിക്കാത്തവര്‍ വാള്‍നട്ട് തങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്.
Story highlights-what food can replace fish