ബിലാലിന്റെ മേരി ടീച്ചറിനെ ഓർമ്മയുണ്ടോ? അറുപത്തേഴാം പിറന്നാളിന് നിറംപകർന്ന് ലഭിച്ച ടീനേജ് ചിത്രങ്ങൾ പങ്കുവെച്ച് നഫീസ അലി

January 19, 2024

ബോളിവുഡ് നടി നഫീസ അലി മലയാളികൾക്ക് സുപരിചതയായത് ഒരൊറ്റ കഥാപാത്രത്തിലൂടെയാണ്. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബി എന്ന ചിത്രത്തിൽ മേരി ജോൺ കുരിശിങ്കൽ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ബിലാലിന്റെ മേരി ടീച്ചർ അന്നും ഇന്നും മലയാളികൾക്ക് പ്രിയങ്കരിയാണ്. തന്റെ യൗവ്വനകാലത്ത് ബോളിവുഡിലെ താരസുന്ദരിയായിരുന്ന നഫീസ അലി ഇപ്പോൾ തന്റെ 67-ാം ജന്മദിനം ആഘോഷിക്കുകയാണ്.

പിറന്നാളിനോട് അനുബന്ധിച്ച് തന്റെ ടീനേജ് കാലത്തെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് നടി. തന്റെ കൗമാര കാലത്തെ ചിത്രങ്ങളിൽ AI- സൃഷ്ടിച്ച പുതിയ പതിപ്പ് ആണ് നയി പങ്കുവെച്ചത്. ചിത്രങ്ങളുടെ ഫ്രയിമുകൾക്ക് ഒപ്പം നടി ഇരിക്കുന്ന ചിത്രവും ശ്രദ്ധനേടി.

Read also: ടിക്കറ്റില്ലെന്ന കാരണത്താൽ യാത്രക്കാരന്റെ മുഖത്തടിച്ച് ടിടിഇ; വിഡിയോ വൈറലായതിന് പിന്നാലെ സസ്പെൻഷൻ

AI ചിത്രങ്ങളുടെ സ്രഷ്‌ടാക്കളെ സ്‌നേഹപൂർവം ഓര്മിച്ചുകൊണ്ട്, നഫീസ അടിക്കുറിപ്പിൽ തന്റെ നന്ദി രേഖപ്പെടുത്തി, ‘എന്റെ കൗമാരപ്രായത്തിലെ ചിത്രങ്ങൾ AI വഴി സൃഷ്ട്ടിച്ച ജന്മദിന സമ്മാനം നിറമാക്കി… നന്ദി’. അതേസമയം, സിനിമകളിൽ അഭിനയിക്കുന്നില്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് നഫീസ അലി. 2023 ഓഗസ്റ്റിൽ, നഫീസ അലി ഇൻസ്റ്റാഗ്രാമിൽ തന്റെ ഒരു ആരോഗ്യ കാര്യം പങ്കുവെച്ചു- പ്രൈമറി പെരിറ്റോണിയൽ ക്യാൻസറുമായി പോരാടുന്ന തന്റെ യാത്രയെ രേഖപ്പെടുത്തുന്ന 2019 ലെ ചിത്രങ്ങളുടെ ഒരു പരമ്പര അവർ പങ്കിട്ടു. ചികിത്സയുടെ വിവിധ ഘട്ടങ്ങളും കുടുംബത്തിൽ നിന്നുള്ള പിന്തുണയും കുറിച്ചിരുന്നു.

Story highlights- nafisa ali sodi celebrating her 67th birthday