മരണമടഞ്ഞ മകളുടെ ഓർമയ്ക്കായി ഏഴുകോടിയുടെ സ്ഥലം സർക്കാർ സ്‌കൂളിന് വിട്ടുനൽകി ഒരമ്മ

January 17, 2024

മക്കളുടെ വേർപാട് നികത്താനാകാത്ത സങ്കടമാണ് മാതാപിതാക്കൾക്ക് നൽകുന്നത്. അവരുടെ ഓർമ്മകൾക്ക് പ്രാധാന്യം നൽകി മുൻപോട്ട് പോകാനാണ് അങ്ങനെയുള്ളവർ ആഗ്രഹിക്കുക. ഇപ്പോഴിതാ, മകളുടെ സ്മരണയ്ക്കായി സർക്കാർ സ്‌കൂളിന്റെ വിപുലീകരണത്തിനായി തമിഴ്‌നാട്ടിലെ ഒരു സ്ത്രീ നാല് കോടി രൂപ വിലമതിക്കുന്ന സ്ഥലം സംഭാവന ചെയ്തതാണ് വാർത്തകളിൽ നിറയുന്നത്. ഭൂമിയുടെ നിലവിലെ വിപണി വില ഏഴ് കോടിയിലധികം വരും.

രണ്ട് വർഷം മുമ്പ് മരിച്ച മകളുടെ പേരിൽ ആണ് അവർ സ്ഥലം നൽകിയത്. ആകെ ഒരു ആഗ്രഹം മാത്രമേ അവർ സ്ഥലം വിട്ടുനൽകിയപ്പോൾ ആവശ്യപ്പെട്ടുള്ളു. സ്‌കൂളിന് മകളുടെ പേരിടണമെന്നാണ് പൂരണമെന്ന ഈ അമ്മയുടെ ആവശ്യം. പൂരണത്തിന്റെ ഈ നടപടിയെ അഭിനന്ദിച്ച മുഖ്യമന്ത്രി എംകെ സ്റ്റാലിൻ റിപ്പബ്ലിക് ദിനത്തിൽ പ്രത്യേക പുരസ്കാരം നൽകി ആദരിക്കുമെന്ന് പറഞ്ഞു.

‘ആയി പൂരണം അമ്മാളിന്റെ സംഭാവന ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടും. വിദ്യാഭ്യാസവും അധ്യാപനവും പരമോന്നത ധർമ്മമായി കണക്കാക്കുന്ന തമിഴ് സമൂഹത്തിന്റെ പ്രതീകമായ അയി അമ്മാളിനെ സർക്കാരിന്റെ പേരിൽ മുഖ്യമന്ത്രി പ്രത്യേക പുരസ്കാരം നൽകി ആദരിക്കും. വരാനിരിക്കുന്ന റിപ്പബ്ലിക് ദിനം’ സ്റ്റാലിൻ എക്‌സിൽ കുറിക്കുന്നു.

Read also: ഞങ്ങളുടെ വിവാഹം ടീനേജ് പ്രായത്തിലേക്ക്- സൗമ്യയ്ക്ക് ആശംസയുമായി രമേഷ് പിഷാരടി

ജനനി എന്നാണ് മരണമടഞ്ഞ മകളുടെ പേര്. മകൾ കുഞ്ഞായിരിക്കുമ്പോൾ തന്നെ ഭർത്താവ് മരിച്ചിരുന്നു. രണ്ടുവർഷം മുൻപ് മകളും മരിച്ചു. ബികോമിന് പഠിക്കുന്ന സമയത്താണ് ജനനി മരിച്ചത്. പഠിക്കാൻ കഴിയാതെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെ സഹായികകണം എന്ന ആഗ്രഹം ജനനിക്ക് ഉണ്ടായിരുന്നു. മകളുടെ ആഗ്രഹം പൂർത്തീകരിക്കാൻ അച്ഛനിൽ നിന്നും പാരമ്പര്യമായി ലഭിച്ച സ്വത്താണ് പൂരണം സ്‌കൂളിനായി നൽകിയത്.

Story highlights- Woman Donates 4 Crore Land In Daughter’s Memory