തമോഗര്‍ത്തങ്ങളിലേക്ക് ഐഎസ്ആര്‍ഒ; കേരളീയ പെൺകരുത്തിന്റെ ചരിത്ര നേട്ടമായി വി-സാറ്റ്..!
പുതുവത്സര ദിനത്തില്‍ ഐ.എസ്.ആര്‍.ഒയുടെ പിഎസ്എല്‍വി സി 58 കുതിച്ചുയര്‍ന്നപ്പോള്‍ വലിയ ആഹ്ലാദത്തിലാണ് തിരുവനന്തപുരം പൂജപ്പുര എല്‍.ബി.എസ് വനിത എഞ്ചിനീറിങ് കോളജിലെ വിദ്യാര്‍ത്ഥികള്‍. എക്‌സ്‌പോസാറ്റിനൊപ്പം ഇവര്‍ രൂപകല്‍പ്പന ചെയ്ത ഉപഗ്രഹവും പിഎസ്എല്‍വി സി 58ല്‍ ഉണ്ടായിരുന്നു. വി-സാറ്റ് (WESAT) എന്ന് പേരിട്ട ഉപഗ്രഹം പൂര്‍ണമായി സ്ത്രീകളുടെ മേല്‍നോട്ടത്തില്‍ നിര്‍മിച്ച രാജ്യത്തെ ആദ്യ ഉപഗ്രഹമാണ്. അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്ദ്രത കണ്ടെത്തുകയാണ് വി-സാറ്റിന്റെ ലക്ഷ്യം. ( Woman team’s satellite WESAT makes Kerala proud )
സംസ്ഥാനത്ത് വിദ്യാര്‍ഥികള്‍ രൂപകല്‍പ്പന ചെയ്യുന്ന ആദ്യത്തെ ഉപഗ്രഹം കൂടിയാണ് Women Empowered Satellite എന്ന വി-സാറ്റ്. കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ ലിസി എബ്രഹാമിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെ മൂന്നുവര്‍ഷത്തെ കഠിനപ്രയത്‌നമാണ് ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെയും വലിയ പിന്തുണയുണ്ടായിന്നു.
വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് ആദ്യഘട്ടം പൂര്‍ത്തിയാക്കിയ ഉപഗ്രഹത്തിന്റെ മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിക്ഷേപണത്തിന് തയാറാക്കിയത് വി.എസ്.സി.സിയാണ്. ആറ് മാസമാണ് വി-സാറ്റിന്റെ കാലാവധി. തമോഗര്‍ത്തങ്ങള്‍, ന്യൂട്രോണ്‍ സ്റ്റാറുകള്‍, സൂപ്പര്‍ നോവകള്‍ എന്നിങ്ങനെ പ്രപഞ്ചത്തിലെ അത്ഭുതങ്ങളുടെ ചുരുളഴിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐ.എസ്.ആര്‍.ഒയുടെ എക്‌സ്‌പോസാറ്റ് ദൗത്യം.
Read Also : പുതുവത്സര സമ്മാനമായി മുച്ചക്ര സ്‌കൂട്ടര്‍; കൈവിട്ടുപോയ ജീവിതം തിരികെപിടിക്കാനൊരുങ്ങി അഫ്‌സല്‍
പോളിക്‌സ്, എക്‌സ്‌പെക്റ്റ് തുടങ്ങിയ രണ്ട് പ്രധാന പേലോഡുകളാണ് ഈ ഉപഗ്രഹത്തിലുള്ളത്. ലോകത്തിലെ രണ്ടാമത്തെ മാത്രം എക്‌സറേ പോളാരിമീറ്റര്‍ സാറ്റലൈറ്റ് വിക്ഷേപണമാണിത്. 2021-ല്‍ നാസ എക്‌സ്-റേ പോളാരിമീറ്റര്‍ ഉപഗ്രഹം വിക്ഷേപിച്ചിരുന്നു. അഞ്ചു വര്‍ഷം നീളുന്നതാണ് എക്സ്പോസാറ്റ് ദൗത്യം.
Story highlights : Woman team’s satellite WESAT makes Kerala proud