‘ബന്ധുക്കൾക്ക് വിഷം നൽകുന്നത് പോലെയാകുമോ..? സഹോദരങ്ങൾക്കൊപ്പം 27 വർഷം പഴക്കമുള്ള ജാം കഴിച്ച് യുവതി..!

January 20, 2024

പഴകുന്തോറും വീര്യം കൂടുന്ന ഒന്നാണല്ലോ വൈന്‍. അതുകൊണ്ടുതന്നെ വര്‍ഷങ്ങള്‍ പഴക്കമുള്ള വൈനിനും മദ്യത്തിനുമെല്ലാം വലിയ ഡിമാന്‍ഡാണുള്ളത്. എന്നാല്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ഹോംമെയ്ഡ് ജാം കഴിച്ചുനോക്കിയതിന്റെ പേരില്‍ വാര്‍ത്തയില്‍ ഇടംപിടിച്ചിരിക്കുകയാണ് ജര്‍മന്‍ സ്വദേശിനിയായ ജോര്‍ജിയാന എന്ന യുവതിയും സഹോദരങ്ങളും. ( Woman tried 27 year old Jam with brothers )

ജര്‍മനിയിലെ തന്റെ മുത്തശ്ശിയുടെ വീട്ടില്‍ നിന്നാണ് ഈ ജാം കണ്ടെത്തിയതെന്നാണ് ജോര്‍ജിയാന പറയുന്നത്. അത് നല്ല രീതിയില്‍ അടച്ചുവച്ച നിലയിലാണ് കണ്ടെത്തിയത്. 1996-ല്‍ ഉണ്ടാക്കിയ ജാം ആണെന്നും അന്ന് തനിക്ക് രണ്ട് വയസായിരുന്നുവെന്നും ജോര്‍ജിയാന പറയുന്നത്. അതിനുശേഷം രണ്ട് സഹോദരങ്ങളെയും കൂട്ടി ആ ജാം പരീക്ഷിക്കുകയാണ് അവള്‍. വളരെ പാടുപെട്ടാണ് അവള്‍ ജാം ബോട്ടിലിന്റെ അടപ്പ് തുറക്കുന്നത്.

ശേഷം അതില്‍ നിന്നും കുറച്ച ജാം എടുത്ത് രുചിച്ചു നോക്കുകയാണ്. തുടര്‍ന്ന് കുടെയുള്ള സഹോരന്‍മാര്‍ക്കും അവള്‍ ജാം നല്‍കുന്നു. ജാമിന് നല്ല രുചിയുണ്ടെന്നാണ് മൂന്ന് പേരും അഭിപ്രായപ്പെടുന്നത്. ‘1996 -ല്‍ ഉണ്ടാക്കിയ ജാം പരീക്ഷിക്കുകയാണ്. മുത്തശ്ശിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത ഇതിന് 27 വര്‍ഷത്തിലധികം പഴക്കമുണ്ട്. ഇത് കഴിച്ചുനോക്കാം. ഞാന്‍ എന്റെ വീട്ടുകാര്‍ക്ക് വിഷം കൊടുക്കുകയല്ലെന്ന് പ്രതീക്ഷിക്കാം. ‘- എന്ന കുറിപ്പുമായിട്ടാണ് വീഡിയോ പങ്കുവച്ചത്. ഇത് കഴിച്ച് മുന്ന് ദിവസത്തിന് ശേഷമാണ് വീഡിയോ പങ്കുവയ്ക്കുന്നതെന്നും യുവതി വീഡിയോയില്‍ പറയുന്നുണ്ട്.

Read Also:‘എൻ്റെ വുമൺ ക്രഷിന്‌ നന്ദി’; മൈലാഞ്ചി മൊഞ്ചുള്ള ഓർമ്മകൾക്കൊപ്പം ഭാവന!

വീഡിയോ പങ്കുവച്ചതിന് പിന്നാലെ നിരവധിയാളുകളാണ് പ്രതികരണവുമായി എത്തിയത്. അതിന്റെ അടപ്പ് എത്ര മുറുക്കമുള്ളതാണെന്ന് നോക്കൂ. വേണമെങ്കില്‍ അടുത്ത 27 വര്‍ഷം കൂടി അത് കേടുവരാതെ നില്‍ക്കുമെന്നാണ് ഒരാള്‍ പ്രതികരിച്ചത്. ഇത്തരം പരീക്ഷണത്തിന് മുതിരുന്നത് എപ്പോഴും നല്ലതായിരിക്കില്ലെന്ന മുന്നറിയിപ്പ് നല്‍കുന്നവരും ഉണ്ട്.

Story highlights : Woman tried 27 year old Jam with brothers