വെള്ളത്തിന് പകരം താഴേക്ക് പതിക്കുന്ന ‘തീ’ ചാട്ടം; കണ്ണുകളെ കുഴപ്പിക്കുന്ന പ്രകൃതിയുടെ വിസ്മയക്കാഴ്ച
ഒട്ടേറെ പ്രകൃതി പ്രതിഭാസങ്ങൾ ലോകത്ത് അത്ഭുതം നിറയ്ക്കാറുണ്ട്. അത്തരത്തിൽ ഒന്നാണ് തീച്ചാട്ടം..കേൾക്കുമ്പോൾ അമ്പരപ്പ് തോന്നാം..കാലിഫോർണിയയിലെ യോസെമൈറ്റ് നാഷണൽ പാർക്കിൽ എല്ലാ വർഷവും ഫെബ്രുവരി പകുതി മുതൽ അവസാനം വരെ നടക്കുന്ന പ്രകൃതിദത്ത പ്രതിഭാസമാണ് യോസെമൈറ്റ് ഫയർഫാൾ. അതായത് എല്ലാ വർഷവും ഇവിടെ ഒരു ‘തീ ചാട്ടം’ ഉണ്ടാകും. കാഴ്ച്ചയിൽ വെള്ളത്തിന് പകരം തീ ചാടുന്നതായി തോന്നുമെങ്കിലും അത് കാഴ്ചയിൽ കൗതുകം സൃഷ്ടിക്കുന്ന പ്രകൃതിയുടെ കുസൃതിയാണ്. അതായത്, യഥാർത്ഥത്തിൽ തീയല്ല ഗർത്തത്തിലേക്ക് ചാടുന്നത്. കാരണം ചില സാഹചര്യങ്ങളിൽ സൂര്യപ്രകാശം അവിടെയുള്ള പാറയിൽ തട്ടുമ്പോൾ ഒഴുകുന്ന വെള്ളത്തിൽ പ്രതിഫലിച്ച് അതിന് തീജ്വാലയുടെ നിറം കൊടുക്കും. കാണുമ്പോൾ തീ ഒഴുകിയിറങ്ങുന്നതായി തോന്നും.
എന്നാൽ, എപ്പോഴും ഈ കാഴ്ച കാണാൻ സാധിക്കില്ല. ഈ പ്രതിഭാസം കാണാനും ചിത്രങ്ങൾ പകർത്താനും ഒട്ടേറെ ആളുകൾ ഇങ്ങോട്ടേക്ക് എത്താറുണ്ട്. എന്നാൽ, അനുകൂലമാകേണ്ട ഒട്ടേറെ ഘടകങ്ങളുണ്ട്. എല്ലാ വർഷവും, ഡിസംബർ മുതൽ ഏപ്രിൽ വരെ, പർവ്വത മഞ്ഞ് ഉരുകുന്നതിൽ നിന്നുള്ള വെള്ളം പാറയുടെ കിഴക്കേ അറ്റത്തേക്ക് ഒഴുകുന്നു, ഇത് ഒരു താൽക്കാലിക വെള്ളച്ചാട്ടമായി മാറുന്നു. ഫെബ്രുവരിയിൽ ഇത് കുറച്ച് ദിവസത്തേക്ക് ഇങ്ങനെ തീ ചാട്ടമാകും.
Read also: 157-ാം ലെവലിൽ ഫ്രീസായി; ടെട്രിസ് ഗെയിമിനെ തോൽപിക്കുന്ന ആദ്യ മനുഷ്യനായി 13-കാരൻ
യോസെമൈറ്റ് ഫയർഫാൾ ദൃശ്യമാകുന്നതിന് ചില സാഹചര്യങ്ങൾ ഒത്ത് വരണം; അത് എല്ലാ വർഷവും സംഭവിക്കില്ല. യോസെമൈറ്റിൽ മഞ്ഞ് ഉണ്ടായിരിക്കണം, മഞ്ഞ് ഉരുകാനും വെള്ളച്ചാട്ടം സൃഷ്ടിക്കാനും താപനില ഉയർന്നതായിരിക്കണം. അതുപോലെ ആകാശവും വ്യകതമായിരിക്കണം. ആയിരക്കണക്കിന് ആളുകളാണ് ഏകദേശം പത്തുദിവസങ്ങൾ മാത്രം നീണ്ടു നിൽക്കുന്ന അത്ഭുത കാഴ്ച കാണാൻ എത്താറുള്ളത്.
Story highlights- Yosemite Firefall, Yosemite National Park, California