പ്രായം നാല് മാസം, അപാര ഓർമശക്തി, ലോക റെക്കോഡിന്റെ നെറുകയിൽ കൈവല്യ..!
അമ്മയുടെ ചൂടേറ്റ് മയങ്ങേണ്ട സമയത്ത് അസാമാന്യ ഓര്‍മശക്തിയുമായി വിസ്മയിപ്പിക്കുകയാണ് നാല് മാസം മാത്രം പ്രായമുള്ള കൊച്ചുകുഞ്ഞ്. ആന്ധ്രാപ്രദേശിലെ നാഡിഗാമ സ്വദേശികളായ രമേശ്കുമാര്‍ – ഹേമ ദമ്പതികളുമായ മകളായ കൈവല്യ എന്ന പിഞ്ചുകുഞ്ഞാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. പക്ഷികളും പച്ചക്കറികളും മൃഗങ്ങളും അടക്കം 120 വസ്തുക്കളെ കൈവല്യയ്ക്ക് തിരിച്ചറിയാന്‍ കഴിയും. ഇതോടെ നാല് മാസം പ്രായമായപ്പോള്‍ തന്നെ നോബിള്‍ വേള്‍ഡ് റെക്കോഡ്‌സിലും ഇടംപിടിച്ചിരിക്കുകയാണ് കൈവല്യ. ( 4 month old baby from Andhra Pradesh bags a world record )
അമ്മ ഹേമയാണ് ആദ്യമായി കൈവല്യയുടെ പ്രത്യേക കഴിവ് കണ്ടെത്തിയത്. ഇതോടെ ഈ കഴിവിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ചെറിയ രീതിയില്‍ പരിശീലനം നല്‍കി. ഇതോടെ കൈവല്യ കൂടുതല്‍ മികവ് പുറത്തെടുത്തു. അതിനുശേഷമാണ് കൈവല്യയുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്ന വീഡിയോ ഷൂട്ട് ചെയ്ത് നോബിള്‍ വേള്‍ഡ് റെക്കോഡിലേക്ക് അയച്ചത്.
4-Month-Old Baby Sets #WorldRecord
— Informed Alerts (@InformedAlerts) February 17, 2024
Kaivalya, a 4month-old baby from Andhra Pradesh, achieves a remarkable feat by recognizing 120 types of pictures, including birds, vegetables, & animals. Kaivalya's talent acknowledged by Noble World Records highlights early cognitive abilities pic.twitter.com/sTp1Z3IE3d
എല്ലാവരേയും പോലെ നോബിള്‍ വേള്‍ഡ് റെക്കോഡ് ടീം അധികൃതരും കൈവല്യയുടെ പ്രകടനം കണ്ട് അത്ഭുതപ്പെട്ടു. വീഡിയോ ശ്രദ്ധാപൂര്‍വ്വം അവലോകനം ചെയ്ത അധികൃതര്‍ കൈവല്യയുടെ കഴിവുകള്‍ പരീക്ഷിക്കുന്നതിനായി നേരിട്ട് എത്തുകയും ചെയ്തു. അതിനുശേഷമാണ് നാല് വയസ് മാത്രം പ്രായമുള്ള കൈവല്യ റെക്കോഡ് ബുക്കില്‍ ഇടംനേടാന്‍ അര്‍ഹയാണെന്ന് ബോധ്യപ്പെട്ടത്.
Read Also : കുഞ്ഞുമനസിൽ കളങ്കമില്ല; അപമാനത്തിന്റെ നിമിഷങ്ങളെ അഭിമാനത്തിന്റേതാക്കി കുരുന്നുകൾ..!
കുട്ടിയുടെ മാതാപിതാക്കള്‍ തങ്ങളുടെ അളവറ്റ സന്തോഷം പ്രകടിപ്പിക്കുകയും പിന്തുണയ്ക്ക് എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു. കൈവല്യയുടെ കഥ മറ്റ് മാതാപിതാക്കളെ അവരുടെ കൊച്ചുകുട്ടികള്‍ക്കുണ്ടായേക്കാവുന്ന അതുല്യമായ കഴിവുകള്‍ കണ്ടെത്താനും ആഘോഷിക്കാനും പ്രചോദിപ്പിക്കുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
നൂറിലധികം ഫ്ലാഷ് കാർഡുകൾ തിരിച്ചറിയുന്ന ലോകത്തിലെ ആദ്യത്തെ നാല് മാസം പ്രായമുള്ള കുഞ്ഞ് എന്ന പദവിയാണ് ഇപ്പോൾ കൈവല്യയ്ക്ക് ലഭിച്ചിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ഈ വീഡിയോയിൽ, 12 പൂക്കൾ, 27 പച്ചക്കറികൾ, 27 പഴവര്‍ഗ്ഗങ്ങൾ, 27 മൃഗങ്ങൾ, 27 പക്ഷികൾ എന്നിവ അടങ്ങിയ 120 ഫ്ലാഷ് കാർഡുകൾ ഈ കൊച്ചുമിടുക്കി തിരച്ചറിയുന്നത് കാണാം. മൗറീഷ്യസിലും ഇന്ത്യയിലും പ്രസിദ്ധീകരിക്കുന്ന ഒരു വാർഷിക റഫറൻസ് പുസ്തകമാണ് നോബൽ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ്. മാനുഷികവും പ്രകൃതിദത്തവുമായ ലോക റെക്കോഡുകളാണ് ഇതിൽ രേഖപ്പെടുത്തുന്നത്.
Story highlights : 4 month old baby from Andhra Pradesh bags a world record