വിചാരണയ്ക്കായി കോടതിയിലേക്ക് പോകുംവഴി നടുറോഡിൽ ഇന്ധനം തീർന്ന് പോലീസ് വാഹനം; തള്ളി സഹായിച്ച് തടവുകാർ- വിഡിയോ
ചിലസമയത്ത് വിപരീത സാഹചര്യങ്ങളിൽ പ്രതീക്ഷിക്കാത്ത ആളുകളുടെ സഹായം നമുക്ക് വേണ്ടിവരും എന്നുപറയുന്നത് വളരെ യാഥാർഥ്യമാണ്. എപ്പോഴാണ്, എങ്ങനെയാണു ആളുകളുടെ സഹായം വേണ്ടിവരുക എന്നത് പായാനാകില്ല. സമാനമായ ഒരു സാഹചര്യമുണ്ടായിരിക്കുകയാണ് അങ്ങ്, ബിഹാറിൽ.
നാല് പ്രതികളുമായി കോടതിയിൽ വാദം കേൾക്കാൻ പോയവഴിക്ക് ഒരു പോലീസ് വാൻ വഴിയിൽ ഇന്ധനം തീർന്ന് പ്രതിസന്ധിയിലായതോടെയാണ് രസകരമായ സംഭവങ്ങൾക്ക് തുടക്കമായത്. പ്രതികൾ വാഹനത്തിലുള്ളപ്പോൾ വണ്ടി തള്ളാൻ പോലീസിന് മറ്റാരുടെയും സഹായം ആവശ്യം വന്നില്ല.
Bihar: A Police van ran out of fuel in the middle of the road, and it was pushed by the inmates going to court for their hearing. pic.twitter.com/zPqdFbbc3T
— Jist (@jist_news) February 3, 2024
ഡ്രൈ ആയി മദ്യം കഴിച്ചതിന് പിടികൂടിയ നാല് പുരുഷന്മാർ ആയിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. അപ്രതീക്ഷിതമായ സഹകരണത്തോടെ പ്രതികൾ കാര്യങ്ങൾ സ്വന്തം കൈകളിലേക്ക് എടുത്തു. നിഷ്ക്രിയമായി കാത്തിരിക്കുന്നതിനുപകരം, അവർ നിശ്ചലമായ വാനിനെ സുരക്ഷിത സ്ഥാനത്തേക്ക് തള്ളാൻ തുടങ്ങി. അവരുടെ ദ്രുതഗതിയിലുള്ള പ്രവർത്തനം കാരണം റോഡിൽ ഗതാഗതം തടസ്സമില്ലാതെ തുടരുകയും അപകടങ്ങൾ ഒഴിവാക്കുകയും ചെയ്തു.
ഉദ്യോഗസ്ഥർ ഇവരോട് അങ്ങനെ ചെയ്യാൻ നിർദ്ദേശിച്ചതായി വ്യക്തമല്ല. എങ്കിലും ഇവർ പരസ്പരം ബന്ധിച്ച നിലയിൽ വാഹനം തള്ളുന്നത് വിഡിയോയിൽ കാണാൻ സാധിക്കും.
Story highlights- accused pushing police van video