പിറന്നാൾ ആഘോഷിച്ച് ആദ്രി; ചിത്രങ്ങളുമായി ബാബുരാജ്!

February 1, 2024

സ്ഥായിയായി നിന്ന വില്ലൻ പരിവേഷത്തിൽ നിന്ന് ഹാസ്യ കഥാപാത്രങ്ങളിലേക്കും പിന്നീട് ഒഴിച്ചുകൂടാൻ പറ്റാത്ത ശക്തമായ വേഷങ്ങളും അവതരിപ്പിച്ച് മാറ്റത്തിന്റെ മറ്റൊരു മുഖം മലയാള സിനിമയ്ക്ക് കാണിച്ചു കൊടുത്ത നടനാണ് ബാബുരാജ്. സ്വകാര്യ ജീവിതം അധികമൊന്നും പൊതുവേദികളിൽ പങ്കുവെയ്ക്കാത്ത അദ്ദേഹം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്ന ഒരു ചിത്രമാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്നത്. (Actor Baburaj share glimpses from son’s birthday)

ഭാര്യ വാണി വിശ്വനാഥിനും മക്കളായ ആർച്ച, ആദ്രി, വാണിയുടെ സഹോദര പുത്രൻ എന്നിവർക്കൊപ്പമുള്ള ചിത്രമാണ് ബാബുരാജ് തൻെറ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. മകൻ ആദ്രിയുടെ പതിനഞ്ചാം പിറന്നാൾ വേളയിൽ എടുത്ത ചിത്രമാണിത്. ചെന്നൈയിൽ ‘തഗ് ലൈഫ്’ എന്ന മണിരത്‌നം ചിത്രത്തിൽ അഭിനയിക്കാൻ എത്തിയപ്പോഴായിരുന്നു മകന്റെ പിറന്നാൾ ആഘോഷം.

Read also: ‘അമ്മതൻ കണ്മണീ ഉമ്മകൾ പൊൻ കണീ..’; മകൾക്കൊപ്പമുള്ള ഹൃദ്യ നിമിഷങ്ങളുമായി ശിവദ- വിഡിയോ

പത്താം ക്ലാസ്സുകാരനായ അദ്രിക്ക് ബോർഡ് എക്സാം നടക്കുന്നതിനാൽ ആഘോഷങ്ങൾ ഒന്നും വേണ്ട എന്നായിരുന്നു തീരുമാനം. എന്നാൽ മകളും വാണിയുടെ സഹോദരന്റെ മകനും കൂടെ എത്തിയതോടെ ചെറിയ ആഘോഷങ്ങൾ ഒരുക്കുകയായിരുന്നു. ബാബുരാജിനെ പോലെ തന്നെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഭാര്യ വാണി വിശ്വനാഥ്‌.

Story highlights: Actor Baburaj share glimpses from son’s birthday