വിസ്മയിപ്പിക്കുന്ന ആകാശ കാഴ്ച; ഇതാണ് ഇന്ത്യയുടെ അവസാനത്തെ റോഡ്!

February 7, 2024

കാടുകൾ, കുന്നുകൾ, മലകൾ, താഴ്വരകൾ, കടൽ, മരുഭൂമി, അങ്ങനെ ഇന്ത്യയിലെ ജനങ്ങൾക്ക് കാണാനും ആസ്വദിക്കാനുമുള്ള ഇടങ്ങളുടെ പട്ടിക ഒരിക്കലും അവസാനിക്കുന്നില്ല. എന്നാൽ പരക്കെ കിടക്കുന്ന നമ്മുടെ രാജ്യത്തിന്റെ അവസാനം, അല്ലെങ്കിൽ ഇന്ത്യയുടെ അവസാന പാത എവിടെയെന്ന് അറിയുമോ? തമിഴ്‌നാട്ടിലെ ധനുഷ്‌കോടിയിലെ അരിച്ചൽ മുനൈ ആണ് ഇന്ത്യയുടെ അവസാനത്തെ റോഡ്. ഈ റോഡിൻറെ വിസ്മയിപ്പിക്കുന്ന ആക്ഷ കാഴ്ചയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. (Aerial View of India’s Last Road)

തിരുമല സഞ്ചാരി പകർത്തിയ വിഡിയോ, ഗവൺമെൻ്റിൻ്റെ ഔദ്യോഗിക എക്സ് പേജിലാണ് പങ്കുവെച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ അവസാനത്തെ റോഡായി കണക്കാക്കപ്പെടുന്ന അരിച്ചൽ മുനൈയിലേക്കുള്ള പാതയാണ് വിഡിയോയിൽ കാണുന്നത്. വിഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പിൽ ഇങ്ങനെ എഴുതിയിരിക്കുന്നു, “ഇതാ, അതിമനോഹരമായ സൗന്ദര്യം! തമിഴ്‌നാട്ടിലെ ധനുഷ്‌കോടിയിലെ ഇന്ത്യയുടെ അവസാന പാതയുടെ വിസ്മയിപ്പിക്കുന്ന കാഴ്ചയിലൂടെ നിങ്ങളുടെ കണ്ണുകൾക്ക് വിരുന്നൊരുക്കുക.”

ദൃശ്യഭംഗി കൊണ്ട് വിഡിയോ കാഴ്ചക്കാരെയെല്ലാം ആകർഷിച്ചു. പങ്കുവെച്ച് മിനിറ്റുകൾക്കുള്ളിൽ വിഡിയോ വൈറലുമായി. രാജ്യത്തെ ഏറ്റവും മനോഹരവും ഐതിഹാസികവുമായ ലൊക്കേഷനുകളിലൊന്ന പ്രത്യേകത ചരിത്ര പ്രസിദ്ധമായ ധനുഷ്കോടിക്കുണ്ട്. ഇന്ത്യയുടെ തെക്കേ അറ്റത്തെ അടയാളപ്പെടുത്തുന്ന ശ്രീലങ്കയ്ക്ക് 18 കിലോമീറ്റർ മാത്രംഅകലെ സ്ഥിതി ചെയ്യുന്നു എന്ന പ്രാധാന്യവും ഈ റോഡിനുണ്ട്.

Read also: കുത്തനെയുള്ള മോൺസ്റ്റർ പൈത്തൺ കൊടുമുടി കീഴടക്കി ആറം​ഗ സംഘം; സഹാസികതയ്ക്ക് പിഴ 7 കോടി രൂപ

ബംഗാൾ ഉൾക്കടൽ ഇന്ത്യൻ മഹാസമുദ്രവുമായി സംഗമിക്കുന്ന രാമസേതുവിൽ (ആദംസ് ബ്രിഡ്ജ്) എത്തിച്ചേരാൻ സന്ദർശകർക്ക് രാമേശ്വരത്ത് നിന്ന് നാല് ചക്ര വാഹനങ്ങളിലോ ഓട്ടോകളിലോ വരാം. അല്പവും സാഹസികതയ്‌ക്കായി, തമിഴ്‌നാട്ടിൽ നിന്ന് പാമ്പൻ പാലത്തിലൂടെ രാമേശ്വരം-ചെന്നൈ എക്‌സ്‌പ്രസിൽ പ്രകൃതിരമണീയമായ ട്രെയിൻ സവാരി നടത്തുകയുമാവാം.

Story highlights: Aerial View of India’s Last Road