രാജാവിന്റെ ഉടമസ്ഥതയിലുള്ളതിനാൽ ആർക്കും തൊടാനാകില്ല; ലണ്ടനിൽ അരയന്നം ട്രെയിൻ തടഞ്ഞു
ട്രെയിൻ ലേറ്റ് ആകുന്നത് ഇന്ത്യയിൽ പതിവാണെങ്കിലും വിദേശരാജ്യങ്ങളിൽ അക്കാര്യത്തിൽ കുറച്ചുകൂടി കൃത്യനിഷ്ഠത അവർ പാലിക്കാറുണ്ട്. വളരെ അപൂർവമായി മാത്രമാണ് ട്രെയിൻ യാത്രകൾ അവിടെ തടസം നേരിടാറുള്ളത്. ഇപ്പോൾ ലണ്ടനിൽ മുഴുവൻ റയിൽവെ ട്രാക്കും നിശ്ചലമാക്കിയ ഒരു സംഭാവമുണ്ടായിരിക്കുകയാണ്. ഒരു അരയന്നമാണ് ഇതിന് പിന്നിൽ.
ലണ്ടനിലെ റെയിൽവേ സംവിധാനത്തിൽ വലിയ കാലതാമസം ഈ അരയന്നം കാരണം നേരിടേണ്ടി വന്നു, ട്രാക്കുകളിൽ കയറിനിന്ന് , മുഴുവൻ ട്രെയിൻ പാതയും നിശ്ചലമാക്കി. ലണ്ടൻ നഗരത്തിലെ ബിഷപ്പ് സ്റ്റോർഫോർഡിൽ നിന്ന് പുറപ്പെടാൻ ശ്രമിച്ച യാത്രക്കാർ, രാജകീയ ഉടമസ്ഥതയിലാണെന്നപോലെ അരയന്നം ട്രാക്കിൽ കയറിയതോടെ വലഞ്ഞുപോയി.
അരയന്നത്തെ എടുത്ത് മാറ്റിയാൽ പോരെ എന്ന് സ്വാഭാവികമായും തോന്നാം. എന്നാൽ, രാജാവിന്റെ ഉടമസ്ഥതയിലുള്ള അരയന്നത്തെ സാധാരണക്കാർക്ക് തൊടാൻ സാധിക്കില്ല എന്നതാണ് ഈ ട്രെയിൻ തടയൽ കൂടുതൽ കാലതാമസം നേരിടാൻ കാരണമായത്.
‘ട്രാക്കിൽ താമസമാക്കിയ ശേഷം, ഒരു ട്രെയിൻ ലൈനിനെ പൂർണ്ണമായും സ്തംഭിപ്പിക്കുകയും പുരാതനമായ ഒരു നിയമത്തിൻ്റെ പരിധികൾ പരീക്ഷിക്കുകയും ചെയ്യുകയായിരുന്നു ഈ അരയന്നം. അടയാളപ്പെടുത്താത്ത അരയന്നങ്ങൾ രാജാവിന്റെ സ്വത്താണെന്ന നിയമമാണ് ഈ പ്രതിസന്ധി കൂടുതൽ വഷളാക്കിയത്.
അടയാളപ്പെടുത്താത്ത അരയന്നങ്ങളെ വേട്ടയാടാനും ഭക്ഷിക്കാനും രാജാവിന് മാത്രമേ അനുവാദമുള്ളൂ, സമ്പന്നരായ പ്രഭുക്കന്മാർക്ക് മാത്രമേ ഹംസങ്ങളെ തങ്ങളുടേതായി അടയാളപ്പെടുത്താൻ അനുവാദമുള്ളൂ. സാങ്കേതികമായി ഇംഗ്ലണ്ടിലെ എല്ലാ അരയന്നങ്ങളുടെയും ഉടമസ്ഥാവകാശം രാജാവിന് ഇപ്പോഴും ഉണ്ട്. അതിനാൽ അരയന്നം ട്രാക്കിൽ നിന്നും മാറുംവരെ എല്ലാവര്ക്കും കാത്തിരിക്കേണ്ടിയും വന്നു. എന്തായാലും കുറച്ചധികം നിമിഷങ്ങൾക്ക് ശേഷം അരയന്നം ട്രാക്ക് വിട്ട് സ്വയം പോയി.
Story highlights- An unmarked swan caused havoc on London railways