കേരളം അന്വേഷിച്ചിറങ്ങി; 26 കോടി ആഗോള ബോക്സോഫീസ് കളക്ഷൻ നേടി ‘അന്വേഷിപ്പിൻ കണ്ടെത്തും’

February 19, 2024

ടൊവിനോ തോമസ് പൊലീസ് വേഷത്തിലെത്തിയ ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്. നവാഗതനായ ഡാർവിൻ കുര്യാക്കോസ് ആണ് ചിത്രത്തിൻറെ സംവിധാനം നിർവഹിച്ചിട്ടുള്ളത്. ഈ മാസം ഒമ്പതിന് തിയേറ്ററുകളിലെത്തിയ ചിത്രം ആഗോള ബോക്സോഫീസിൽ ഇതിനകം 26 കോടി കളക്ഷൻ നേടിയിരിക്കുകയാണ്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ ഉദ്വേഗജനകമായ മുഹൂർത്തങ്ങളുമായി ഇൻവെസ്റ്റിഗേഷൻ ഡ്രാമ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രം രണ്ടാം വാരത്തിലും തിയേറ്ററുകളിൽ നിറഞ്ഞ സദസിലാണ് പ്രദർശനം തുടരുന്നത്. ( Anweshippin Kandethum movie world wide box office collection )

എസ്.ഐ ആനന്ദ് നാരായണൻ എന്ന പോലീസുകാരന്റെ വേഷത്തിൽ ടൊവിനോയുടെ ഇതുവരെ കാണാത്ത വേഷപ്പകർച്ച തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. കൂടാതെ ഇന്ദ്രൻസ്, ബാബുരാജ്, ഷമ്മി തിലകൻ, ഹരിശ്രീ അശോകൻ, നന്ദു, വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, രാഹുൽ രാജഗോപാൽ, കോട്ടയം നസീർ, അസീസ് നെടുമങ്ങാട്, രമ്യ സുവി തുടങ്ങി വലിയൊരു താരനിര തന്നെ സിനിമയിലുണ്ട്.

Read Also : ‘സിനിമയിലും അവന്റെ അപ്പനാകാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം’; ടൊവിനോയുടെ അച്ഛൻ

സിനിമയ്ക്കായ് ഗൗതം ശങ്കർ ഒരുക്കിയ ദൃശ്യങ്ങളും സന്തോഷ് നാരായണൻ നൽകിയ സംഗീതവും സൈജു ശ്രീധറിൻറെ എഡിറ്റിങ്ങും ദിലീപ് നാഥിൻറെ ആർട്ടുമൊക്കെ മികച്ചതാണ്. തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജിനു വി എബ്രാഹാമാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

Story highlights : Anweshippin Kandethum movie world wide box office collection