മുഖവും ശരീരവും ക്യാൻവാസാക്കിയ ചിത്രകാരി- അമ്പരപ്പിക്കുന്ന കഴിവ്
ഒരു കലാകാരിയാണ് ഡെയ്ൻ യൂൻ. എന്നാൽ അവൾ ചിത്രം വരക്കുന്നതും നിറം ചാർത്തുന്നതും ഒരു ക്യാൻവാസിലല്ല- സ്വന്തം ശരീരമാണ് ഈ യുവതിയുടെ ക്യാൻവാസ്. പെയിൻ്റുകളുടെയും ബ്രഷുകളുടെയും വിപുലമായ പാലറ്റ് ഉപയോഗിച്ച്, സ്വന്തം ചർമ്മത്തിൽ നിറം ചാർത്തുകയും സ്വയം അതിശയകരമായ ഒപ്റ്റിക്കൽ ഇല്ല്യൂഷനുകളാക്കി മാറ്റുകയും ചെയ്യുന്നു. ആ സൃഷ്ടികൾ കണ്ണുകളെ കബളിപ്പിക്കുന്നതിലും അപ്പുറമാണ്. ഫോട്ടോഷോപ്പിൻ്റെയോ മറ്റ് ഫോട്ടോ കൃത്രിമത്വ പ്രോഗ്രാമുകളുടെയോ ഉപയോഗമില്ലാതെ ഈ യുവതി ഇതെല്ലാം ചെയ്യുന്നു.
തുടക്കത്തിൽ ചിത്രങ്ങളിൽ ഭൂരിഭാഗവും മുഖത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. എന്നാൽ ശരീരം മുഴുവൻ ഉൾക്കൊള്ളുന്ന സങ്കീർണ്ണമായ ഇല്യൂഷനുകൾ വരയ്ക്കുന്നതിലേക്ക് അവർ വളർന്നു. ഒരു സൃഷ്ടിയിൽ സ്വയം ലാപ്ടോപ്പായി മാറി; യൂൻ മുഖത്തിൻ്റെ ഒരു ഭാഗം കീബോർഡ് പോലെ വരയ്ക്കുകയും യഥാർത്ഥ സ്ക്രീനുമായി പൊരുത്തപ്പെടുന്നതിന് മുടിക്ക് നിറം നൽകുകയും ചെയ്തു.
Read also: ‘പാപനാശം മനോഹരം’; ലോൺലി പ്ലാനറ്റിന്റെ ബീച്ച് ഗൈഡ് ബുക്കിൽ ഇടം നേടി ഈ കടലോരം..
കൊറിയൻ മെയ്ക്കപ്പ് ആർട്ടിസ്റ്റായ ഡെയ്ൻ ത്രീഡി പെയിന്റിംഗ് ചെയ്താണ് ശ്രദ്ധേയയായിരിക്കുന്നത്. സ്വന്തം മുഖം തന്നെ മുഖത്ത് വരച്ചും വിസ്മയം തീർത്തിരുന്നു. ഇൻസ്റ്റാഗ്രാമിലും മറ്റും ചിത്രങ്ങൾ കാണുന്നതുപോലെ ഗ്രിഡ് രീതിയിലാണ് സ്വന്തം ഫോട്ടോകൾ മുഖത്തേക്ക് ഡെയ്ൻ പകർത്തിയിരിക്കുന്നത്. ആരും അമ്പരന്നു പോകുന്ന തരത്തിലുള്ള ചിത്രങ്ങളാണിത്. വളരെ രസകരവും കൗതുകവുമാണ് ഡെയ്ന്റെ ഓരോ ചിത്രങ്ങളും.
Story highlights- Artist Transforms Herself Into Mind-Bending Optical Illusions