സൈക്കിൾ ടയറുകൊണ്ട് ഒരു ഗംഭീര തീൻമേശ- ‘വാട്ട് ആൻ ഐഡിയ’ എന്ന് സോഷ്യൽ ലോകം!

February 8, 2024

മനുഷ്യന്റെ ചില കണ്ടുപിടുത്തങ്ങൾ വളരെ രസകരവും അതുപോലെതന്നെ ഫലപ്രദവുമാണ്. കാണുമ്പോൾ ചിരി തോന്നിയാലും എത്ര നവീനമായ ആശയം എന്നും തോന്നും. അത്തരത്തിൽ ഒന്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഇത്തരത്തിലുള്ള ഔട്ട്-ഓഫ്-ബോക്സ് ആശയങ്ങൾ എപ്പോഴും ശ്രദ്ധനേടാറുള്ളതാണ്. സൈക്കിളിൻ്റെ ടയർ ഡൈനിംഗ് ടേബിളായി ഉപയോഗിക്കുന്ന ഒരാളുടെ വിഡിയോയാണ് ഇപ്പോൾ ഓൺലൈനിൽ പ്രചരിക്കുന്നത്.(bicycle tyre to make a dining table)

വൈറലായ ഇൻസ്റ്റാഗ്രാം റീലിൽ, ഒരു ചെറിയ സ്റ്റൂളിൽ ഇരിക്കുന്ന ഒരു യുവാവിനെ കാണാം. അയാളുടെ മുന്നിൽ ഒരു ചെറിയ ചതുര മേശയുണ്ട്. പ്ലേറ്റും ഗ്ലാസും മേശപ്പുറത്തുണ്ട്. അതിനു മുന്നിൽ ഒരു സൈക്കിൾ വീൽ തിരശ്ചീനമായി തൂക്കി അച്ചുതണ്ടിൽ ഉറപ്പിച്ചിരിക്കുന്നതായി കാണുന്നു. അതിന് മുകളിൽ നിരവധി പ്ലേറ്റുകൾ ബാലൻസ് ചെയ്തിരിക്കുന്നു. അവയിൽ പരിപ്പ്, സബ്ജി, കറി, സാലഡ്, മുളക്, മുട്ട, ഉള്ളി തുടങ്ങിയ ഭക്ഷണങ്ങൾ അടങ്ങിയിട്ടുണ്ട്. വിഡിയോ തുടരുമ്പോൾ, യുവാവ് പതുക്കെ ചക്രം തിരിക്കുന്നതും പാത്രങ്ങൾ എടുക്കുന്നതും കാണാം. ചക്രം എളുപ്പത്തിൽ കറങ്ങുന്നതിനാൽ, എഴുന്നേൽക്കാതെ തന്നെ സ്റ്റൂളിൽ ഇരുന്നു സ്വയം കറികളൊക്കെ എടുക്കാനാകും.

Read also: സഹസംവിധായകനിൽ നിന്നും സംവിധായകനിലേക്ക് ഡാർവിന്റെ പരിണാമം; ‘അന്വേഷിപ്പിൻ കണ്ടെത്തും’ നാളെ തിയറ്ററുകളിൽ!

സൈക്കിൾ ടേബിളിൻ്റെ വിഡിയോ കാഴ്ചക്കാരെ രസിപ്പിക്കുക മാത്രമല്ല, ഇന്ത്യയിൽ അത്തരം പ്രതിഭകളുടെ സമൃദ്ധിയെ എടുത്തുകാണിക്കുകയും ചെയ്തു. സോഷ്യൽ മീഡിയ ഉപയോക്താക്കൾ യുവാവിന്റെ സമർത്ഥമായ ഐഡിയയ്ക്ക് കയ്യടിക്കുകയാണ്. അതേസമയം മറ്റ് പലരും സാഹചര്യത്തിൻ്റെ പ്രായോഗികതയെക്കുറിച്ചും പങ്കുവെച്ചു.

Story highlights- bicycle tyre to make a dining table