‘അമ്മയ്ക്കൊരു ഉമ്മ തരാട്ടോ..’; അമ്മയുടെ കല്ലറയിലെത്തി കുരുന്ന്; കണ്ണുനിറയിപ്പിക്കുന്ന കാഴ്ച
അമ്മയോട് നമുക്ക് എത്രത്തോളം സ്നേഹമുണ്ട്. അമ്മയോടുള്ള സ്നേഹത്തിന് ഒരിക്കലും കണക്കുവയ്ക്കാനാവില്ല. കണക്കുകൾക്ക് അപ്പുറമുള്ളതാണ് അമ്മയോടുള്ള സ്നേഹം. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം അത്രമേൽ ഗാഢമാണ്. പറക്കമുറ്റാത്ത പ്രായത്തിൽ അമ്മയുടെ വിയോഗം മക്കളെ തളർത്തുന്നതാണ്. അത്തരത്തിലൊരു കുഞ്ഞിന്റെ അമ്മയോടുള്ള നിഷ്കളങ്കമായ ഒരു സ്നേഹപ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ കണ്ണ് നനയിക്കുന്നത്. ( Child offers loving kiss to mothers graveyard )
ഹായ് മമ്മി, ഒരു ഉമ്മ തരാട്ടോ’ എന്ന് വിളിച്ചു പറഞ്ഞു കൊണ്ടാണ് ആ പിഞ്ചുകുഞ്ഞ് അമ്മയുടെ കല്ലറയുടെ അരികിലെത്തുന്നത്. ഒരു കുഞ്ഞു സൈക്കിളിൽ എത്തുന്ന ബാലൻ ദൂരെ നിന്നുതന്നെ അമ്മയെ വിളിക്കുന്നത് നമുക്ക് കേൾക്കാം. ആ കാഴ്ച ഏതൊരാളുടെയും കണ്ണ് നിറയ്ക്കുന്നതാണ്.
കല്ലറയുടെ മുന്നിലെത്തിയപ്പോൾ അവൻ തന്റെ സൈക്കിൾ അവിടെ നിർത്തി. ശേഷം അവിടെ ഇറങ്ങി അമ്മയ്ക്കൊരു ഉമ്മ തരാമെന്ന് പറയുകയാണ്. ശേഷം അവൻ കല്ലറയിൽ പതിപ്പിച്ചിരിക്കുന്ന തന്റെ അമ്മയുടെ ചിത്രത്തിൽ പതിയെ ഉമ്മ വച്ച ശേഷം ബൈ പറയുകയാണ്. അഡ്വഞ്ചർ വിത്ത് ഗ്രാൻഡ് മമ്മ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ ഹൃദയഭേദകമായ വീഡിയോ പങ്കുവച്ചിട്ടുളളത്.
ഇത്രയും ചെറിയ പ്രായത്തിൽ അവന് അവന്റെ അമ്മയെ നഷ്ടമായി എന്നത് ആരുടെയും മനസ് വേദനപ്പിക്കുന്ന ഒരു കാര്യമാണ്. അമ്മയോടുള്ള സ്നേഹപ്രകടനങ്ങൾ അത്രമാത്രം ഹൃദയം തൊടുന്നതാണ്.
Story highlights : Child offers loving kiss to mothers graveyard