കുത്തനെയുള്ള മോൺസ്റ്റർ പൈത്തൺ കൊടുമുടി കീഴടക്കി ആറംഗ സംഘം; സഹാസികതയ്ക്ക് പിഴ 7 കോടി രൂപ
വ്യത്യസ്തമായ സാഹസിക പ്രവർത്തികളുടെ വീഡിയോകളാണ് ദിനംപ്രതി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അത്തരത്തിലുള്ള വീഡിയോകൾക്ക് വലിയ രീതിയിലുള്ള ആരാധകൂട്ടം തന്നെയുണ്ട്. കാഴ്ച്ചക്കാർ ഉദ്വാഗത്തിന്റെ നിമിഷങ്ങൾ സമ്മാനിക്കുന്ന സാഹസിക വീഡിയോകൾ വളരെ വേഗത്തിലാണ് വൈറലാകുന്നത്. ( Chinese climbers accused of damaging monster python peak )
അസാധ്യമെന്ന് തോന്നിപ്പിക്കുന്ന പല കാര്യങ്ങളും കൺമുന്നിൽ വിജയിച്ചുകാണിക്കുന്ന പലരും സൂപ്പർ ഹീറോകളായി വാഴ്ത്തപ്പെടാറുണ്ട്. അത്തരത്തിലുള്ള സാഹസികരുടെ പട്ടകയിൽ ഇടം പിടിച്ചിരിക്കുകയാണ് ചൈനയിൽ നിന്നുള്ള ആറംഗ ട്രെക്കിങ് സംഘം. 300 ദശലക്ഷത്തിലധികം വർഷം പഴക്കമുള്ള ചൈനയിലെ ഷാങ്റോ ജിയാങ്സിയിലെ സാങ്കിങ് പർവ്വതനിരയിലെ മോൺസ്റ്റർ പൈത്തൺ കൊടുമുടി കയറിയ സംഘമാണ് ഇവർ.
മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളുമടങ്ങിയ സംഘമാണ് കുത്തനെയുള്ള ഈ കൊടുമുടി കീഴടക്കിയത്. 128 മീറ്ററാണ് ഈ കൊടുമുടിയുടെ ഉയരം.
സാഹസികത പക്ഷെ അഭിനന്ദനങ്ങൾ മാത്രമല്ല നിയമനടപടികളിലേക്കും ഈ സംഘത്തെ എത്തിച്ചു. 2008 ജൂലൈ 8 ന് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ പ്രദേശമായ ഈ കൊടുമുടിയിൽ ട്രെക്കിങ്ങിനായി ഡ്രില്ലിംഗ് നടത്തിയപ്പോൾ ഗ്രാനൈറ്റ് പാറകൾക്ക് കേടുപാടുകൾ സംഭവിച്ചവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർക്കെതിരെ നടപടിയെടുത്തത്. ആറ് മില്ല്യൺ യുവാൻ ഏകദേശം ഏഴ് കോടിയിലധികം രൂപയാണ് ഇവർക്ക് കോടതി പിഴ വിധിച്ചത്. ഓരോരുത്തർക്കും പത്ത് ലക്ഷം യുവാൻ വീതമാണ് പിഴ വിധിച്ചത്.
Read Also ; മനോഹരിയായി കശ്മീർ; ആ മഞ്ഞണിഞ്ഞ വീഥിയിലൂടെ ഒരു കുതിര സവാരി!
തങ്ങൾക്കെതിരെ നടപടിയുണ്ടായിട്ടും തങ്ങളുടെ സാഹസിക പ്രകടനം ലോകത്തെ അറിയിക്കാൻ ഇവർ വിഡിയോ പുറത്തുവിടുകയായിരുന്നു. ആറംഗ സംഘം കൊടുമുടി കയറുന്നതിന്റെ ഡ്രോൺ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
Story highlights : Chinese climbers accused of damaging monster python peak