മനോഹരിയായി കശ്മീർ; ആ മഞ്ഞണിഞ്ഞ വീഥിയിലൂടെ ഒരു കുതിര സവാരി!

February 3, 2024

കശ്മീരിലെ മഞ്ഞ് പ്രകൃതിയുടെ അനുഗ്രഹം പോലെയാണ്. താഴ്‌വരയെ ശീതകാലത്തിൽ മനോഹാരിയാക്കി മാറ്റുന്ന തനതായ ഒരു കലാരൂപമാണോ ഇത് പോലും തോന്നി പോകും. പുതുതായി വീഴുന്ന മഞ്ഞുകണങ്ങൾ നീണ്ട കഠിനമായ വരണ്ട ശൈത്യകാലത്തിനുശേഷം കശ്മീരിന് പുതു ജീവനേകും. ഭൂപ്രകൃതിയെ ഒന്നാകെ വെളുത്ത പുതപ്പ് കൊണ്ട് മൂടിയത് പോലെ ഭംഗിയുള്ളതാക്കും. (Video of a Tonga Ride on Snowy Kashmir Road)

അത്തരത്തിൽ തെക്കൻ കശ്മീരിലെ ഒരു ഗ്രാമത്തിൽ മഞ്ഞ് പുതച്ച വീഥിയിലൂടെ ഒരാൾ കുതിര സവാരി നടത്തുന്ന വിഡിയോയായാണ് ഏവരുടെയും കണ്ണിനും ഇപ്പോൾ മനസിനും കുളിരേകുന്നത്. അതിമനോഹരമായ ഈ കാഴ്ച പകർത്തിയത് മൊഹ്‌സിൻ ഖാൻ എന്ന ആളാണ്.

തൻ്റെ സ്വന്തം ഗ്രാമമായ റാംപോറയിൽ നിന്ന് ഇസ്ലാമാബാദ് എന്നറിയപ്പെടുന്ന അനന്ത്‌നാഗ് പട്ടണത്തിലേക്ക് പോകുന്നതിനിടയിലാണ് വീഡിയോ ഷൂട്ട് ചെയ്തതെന്ന് എക്‌സിലും യൂട്യൂബിലും വിഡിയോ പോസ്റ്റ് ചെയ്ത് മൊഹ്‌സിൻ പറഞ്ഞു. 48 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

വഴിയിലുടനീളം മഞ്ഞ് മൂടിയ മരങ്ങളും ഹിമ പാതയും ഒരു ഹോളിവുഡ് സിനിമാ രംഗത്തിൻ്റെ അനുഭവം നൽകുന്നുവെന്നാണ് ആളുകൾ പറയുന്നത്. കുതിരവണ്ടി സവാരി നൽകുന്ന അനുഭവവുമാണ് വിഡിയോയുടെ ഏറ്റവും മികച്ച ഭാഗം. മനോഹരമായ പ്രകൃതിദൃശ്യങ്ങൾ മുതൽ കാതിൽ പതിക്കുന്ന കുളമ്പുകളുടെ ശബ്ദം വരെ വ്യത്യസ്തമായ ഒരു അനുഭവമാണ് കാഴ്ചക്കാർക്ക് നൽകുന്നത്.

Read also: ‘യുറോപ്പിലല്ല, ഇവിടെ ഭൂമിയിലെ പറുദീസയിൽ’; മഞ്ഞുപുതച്ച പാതയിലൂടെ ഒരു മനോഹര യാത്ര..!

പല ഉപയോക്താക്കളും വിഡിയോ രംഗത്തെ ‘ദ ക്രോണിക്കിൾസ് ഓഫ് നാർണിയ’ എന്ന ചിത്രവുമായി താരതമ്യം ചെയ്തു. ഹോളിവുഡ് സൃഷ്ടിച്ച മനോഹരമായ ഇഫക്റ്റുകളേക്കാൾ കശ്മീർ മനോഹരിയാണെന്നും ചിലർ പറഞ്ഞു. മറ്റൊരാൾ എഴുതി, “വേർഡ്സ്വർത്ത് ഇതിന് സാക്ഷ്യം വഹിച്ചിരുന്നെങ്കിൽ, ഇതിനെപ്പറ്റി ഒരു മുഴുവൻ പുസ്തകവും എഴുതുമായിരുന്നു.”

Story highlights: Video of a Tonga Ride on Snowy Kashmir Road