‘കൊടുംകാട്ടിൽ ഒരു മദയാന അലയുംപോലെ’; ‘ഭ്രമയുഗ’ത്തിലെ മമ്മൂട്ടിയെക്കുറിച്ച് വസന്ത ബാലൻ

February 16, 2024

സമീപകാലത്തെ വ്യത്യസ്തമായ പ്രമേയങ്ങളും പരീക്ഷണങ്ങളുമായി മലയാള സിനിമയും പുരോഗതിയുടെ പാതയിലാണ്. ഒടിടിയുടെ രംഗപ്രവേശം തുടക്കത്തില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്ക് വഴവച്ചിരുന്നെങ്കിലും, ഭാഷ-ദേശ അതിര്‍വരമ്പുകളില്ലാത്ത മലയാള സിനിമയെ ശ്ര്‌ദ്ധേയമാക്കുന്നതില്‍ ഒടിടിയ്ക്ക് വലിയ പങ്കുണ്ടെന്നതാണ് വാസ്തവം. അതോടൊപ്പം തന്നെ വേള്‍ഡ് വൈഡ് റിലീസുകളും മലയാള സിനിമയുടെ പ്രശസ്തി വനോളമുയര്‍ത്തുന്നു. അത്തരത്തില്‍ മികച്ച പ്രേക്ഷക പ്രതികരണവുമായി തിയേറ്ററില്‍ തരംഗം തീര്‍ക്കുകയാണ് മമ്മൂട്ടി ചിത്രം ഭ്രമയുഗം. മമ്മൂട്ടി എന്ന ഇതിഹാസ നായകനെയും ഭ്രമയുഗത്തെയും പ്രശംസിച്ചുകൊണ്ട് പ്രമുഖര്‍ അടക്കം നിരവധിയാളുകളാണ് എത്തുന്നത്. ( Director Vasantabalan about Mammootty and Bramayugam )

അന്യഭാഷ പ്രേക്ഷകരിലും ചിത്രം എത്രത്തോളം സ്വീകാര്യത നേടിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന കുറിപ്പുകളാണ് പുറത്തുവരുന്നത്. ഏറ്റവും ഒടുവില്‍ പ്രശസ്ത തമിഴ് സംവിധായകന്‍ വസന്തബാലന്‍ മമ്മൂട്ടിയെയും ‘ഭ്രമയുഗം’ സിനിമയെയും അഭിനന്ദിച്ച് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. കൊടുംകാട്ടില്‍ മദയാന അലയും പോലൊരു പ്രകടനമാണ് ചിത്രത്തില്‍ മമ്മൂട്ടി കാഴ്ചവച്ചിരിക്കുന്നതെന്ന് വസന്ത ബാലന്‍ പറയുന്നത്.

ബിഗ് സ്‌ക്രീനിലെ മമ്മൂട്ടിയുടെ ശരീരഭാഷയും ശബ്ദവും.. അപ്പാ. കൊടുംകാട്ടില്‍ ഒരു മദയാന അലയുംപോലെ. ഒരു വീട്, മൂന്ന് കഥാപാത്രങ്ങള്‍, ആ സംഗീതം. രണ്ട് മണിക്കൂറിലധികം തിയേറ്ററില്‍ ആഴങ്ങളിലേക്ക് നമ്മള്‍ പോകുന്നു”.- വസന്തബാലന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. വെയില്‍, അങ്ങാടി തെരു, കാവ്യ തലൈവന്‍, അനീതി തുടങ്ങിയവയാണ് വസന്തബാലന്റെ ശ്രദ്ധേയമായ സിനിമകള്‍.

അതേസമയം ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചിത്രീകരിച്ചിരിക്കുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രത്തില്‍ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രവുമായിട്ടാണ് മമ്മൂട്ടി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നത്. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭൂതകാലം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ രാഹുല്‍ സദാശിവന്റെ മേക്കിങ് തന്നെയാണ് ചിത്രത്തെ വേറൊരു തലത്തിലേക്ക് എത്തിക്കുന്നത്.

Read Also : ‘ഗുണാ കേവ്സ്’ വീണ്ടും ചർച്ചാവിഷയമാകുന്നു; ‘മഞ്ഞുമ്മൽ ബോയ്സ്’ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം!

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ് ശശികാന്തും ചേര്‍ന്നാണ് ഭ്രമയുഗം നിര്‍മ്മിച്ചിരിക്കുന്നത്. പ്രമുഖ തമിഴ് സിനിമ ബാനര്‍ വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി ഒരുമിക്കുന്ന മലയാള ചിത്രം കൂടിയാണിത്. ഹൊറര്‍ ത്രില്ലര്‍ സിനിമകള്‍ക്ക് മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊഡക്ഷന്‍ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്.

Story highlights : Director Vasantabalan about Mammootty and Bramayugam