ലോകത്തിലെ ഏറ്റവും മികച്ച പാൻകേക്കുകളിൽ പത്താം സ്ഥാനത്ത് ഇന്ത്യക്കാരുടെ ചൂടൻ ദോശ, പിന്നാലെ മറ്റൊരു വിഭവവും!
ഇന്ത്യയുടെ പാചകരീതി ലോകത്ത് വലിയ തോതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ രുചികൾ. അവിടെ നിന്നുള്ള രുചി വിഭവങ്ങൾക്ക് ദശലക്ഷ കണക്കിന് ആരാധകരുണ്ട്. അവയിൽ കാലങ്ങളായി ആളുകളുടെ മനം കവർന്ന് നിറയുന്ന ഒന്നാണ് ദോശ. നമ്മുടെ പ്രിയ വിഭവത്തിന്റെ ജനപ്രീതി ഇന്ത്യയിൽ മാത്രം ഒതുങ്ങുന്നില്ല. ലോകം മുഴുവൻ ദോശയെ ഇരുകൈകളും നീട്ടി സ്വീകരിച്ചു. കാരണം, ട്രാവൽ ആൻഡ് ഫുഡ് ഗൈഡ് പ്ലാറ്റ്ഫോമായ ടേസ്റ്റ് അറ്റ്ലസ്, ദോശയെ റാങ്ക് നൽകി ആദരിച്ചിരിക്കുകയാണ്. ‘ലോകത്തിലെ ഏറ്റവും മികച്ച പാൻകേക്കുകളുടെ’ പട്ടികയിൽ 10-ാം സ്ഥാനത്താണ് ദോശ.
ദോശയ്ക്ക് ലഭിച്ച ഈ അംഗീകാരം വ്യാപകമായ സ്നേഹവും വിലമതിപ്പും നേടുകയാണ്. ഇത് സ്വദേശത്തും വിദേശത്തും ആഘോഷിക്കപ്പെടുന്ന ഒരു വിഭവമാക്കി ദോശയെ മാറ്റിയിരിക്കുന്നു.ദോശയെ വിവരിച്ചുകൊണ്ട്, ദ ടേസ്റ്റ് അറ്റ്ലസ് അതിനെ സമ്പന്നമായ രുചികളുമുള്ള നേർത്ത പാൻകേക്കായി വിശേഷിപ്പിക്കുന്നു. കുതിർത്ത അരിയുടെയും ഉഴുന്ന് പയറിൻ്റെയും മാവിൽ നിന്ന് നിർമ്മിച്ച ദോശ ഒരു പുളിക്കൽ പ്രക്രിയയ്ക്ക് വിധേയമാകുന്നു. അതിനെക്കുറിച്ചും വിവരിക്കുന്നുണ്ട്. “ഇന്ത്യൻ ദോശ രാജ്യത്തുടനീളമുള്ള ഒരു പ്രധാന വിഭവമാണ്, എന്നാൽ ദോശയുടെ ഉത്ഭവം തെക്കേ ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിൽ നിന്നാണെന്ന് ചിലർ വിശ്വസിക്കുന്നു. ഇത് ഒരു പുരാതന വിഭവമാണ്, അതിൻ്റെ ഉത്ഭവം എ.ഡി. ഒന്നാം നൂറ്റാണ്ടിലാണ്. തമിഴ് സാഹിത്യത്തിൽ, “ടേസ്റ്റ് അറ്റ്ലസ് അവരുടെ വെബ്സൈറ്റിൽ എഴുതി.
Read also: ‘പാപനാശം മനോഹരം’; ലോൺലി പ്ലാനറ്റിന്റെ ബീച്ച് ഗൈഡ് ബുക്കിൽ ഇടം നേടി ഈ കടലോരം..
മസാല നിറച്ച ദോശയുടെ പ്രിയപ്പെട്ട വകഭേദമായ മസാല ദോശയും പട്ടികയിൽ ഇടം നേടി, 12-ാം സ്ഥാനം ഉറപ്പിച്ചു. ടേസ്റ്റ് അറ്റ്ലസ് റാങ്കിംഗിൽ ഏറ്റവും മികച്ച സ്ലോട്ട് നേടിയ പാൻകേക്ക് വിഭവം വിദേശിയാണ്. ദോശ ശ്രദ്ധേയമായ ഒരു സ്ഥാനം അവകാശപ്പെട്ടപ്പോൾ, നമ്പർ 1 റാങ്ക് ക്രേപ്സിനാണ് ലഭിച്ചത് – ഫ്രഞ്ച് പ്രദേശമായ ബ്രിട്ടാനിയിൽ നിന്നുള്ള നേർത്ത പാൻകേക്കുകൾ, അതിലോലമായ ഘടനയും അപ്രതിരോധ്യമായ രുചികളും കൊണ്ട് ലോകമെമ്പാടുമുള്ള ഹൃദയങ്ങളെ കീഴടക്കി.
Story highlights-Dosa ranked number 10 among Best Pancakes In The World