തിരുവനന്തപുരം പൂജപ്പുര മൈതാനത്ത് ‘ഡസ്റ്റ് ഡെവിൾ’ ചുഴലിക്കാറ്റ്- വിഡിയോ
തിരുവനന്തപുരത്ത് ഡസ്റ്റ് ഡെവിൾ എന്നറിയപ്പെടുന്ന ഹ്രസ്വ ചുഴലിക്കാറ്റുണ്ടായി. പൂജപ്പുര മൈതാനത്ത് ആയിരുന്നു സംഭവം. ദൃശ്യം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. ക്രിക്കറ്റ് കളി നടക്കുന്നതിനിടയിലാണ് ആദ്യം ഒരു മിനിറ്റ് ദൈർഘ്യത്തിലും തൊട്ടുപിറകേ ഒന്നര മിനിറ്റോളം ദൈർഘ്യത്തിലും കാറ്റുണ്ടായത്. ശബ്ദത്തോടെ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ മീറ്ററുകളോളം ഉയർന്നു പൊങ്ങി. മിനിറ്റുകൾക്കുള്ളിൽ പൊടിപടലങ്ങൾ അടങ്ങി.
ചൂടുള്ള വരണ്ടതുമായ ദിവസത്തിൽ ചുറ്റുപാടുമുള്ള ഭൂമിയേക്കാൾ വേഗത്തിൽ ഒരു നിലം ചൂടാകുമ്പോൾ സംഭവിക്കുന്ന ഒരു ചെറിയ കാലാവസ്ഥാ സംവിധാനത്തിൻ്റെ ഫലമായി ഈ , കറങ്ങുന്ന വായു നിരകൾ ഉണ്ടാകാം. ചെറുതും എന്നാൽ ശക്തവുമായ ഒരു ചുഴലിക്കാറ്റ്, സാധാരണയായി ഹ്രസ്വകാല, പൊടി, മണൽ, മണ്ണിൽ നിന്ന് ശേഖരിക്കുന്ന അവശിഷ്ടങ്ങൾ എന്നിവയാൽ ദൃശ്യമാകും.
താപനില വർധിച്ചതിനാലാണ് ഇത് സംഭവിക്കുന്നത്. കാറ്റിൻ്റെ മർദ്ദം ഒരു പ്രത്യേക പ്രദേശത്ത് കേന്ദ്രീകരിച്ച് കറങ്ങുന്ന പൊടിപടലമായി മാറുന്നു. വരുംദിവസങ്ങളിലും കാലാവസ്ഥ ഇങ്ങനെ തുടരുന്ന വേളയിൽ സമാനമായ കാഴ്ചകളും അനുഭവങ്ങളും കാലാവസ്ഥയിൽ പ്രതിഫലിക്കാൻ ഇടയുണ്ട്.
Story highlights- dust devil in poojappura ground