‘അറിഞ്ഞോ, വിജയ് മാമൻ അഭിനയം നിർത്തി..’; പൊട്ടിക്കരഞ്ഞ് കുഞ്ഞാരാധിക- വിഡിയോ

February 8, 2024

തമിഴ് സിനിമയിലെപ്രമുഖനും പ്രിയങ്കരനുമായ നടന്മാരിൽ ഒരാളാണ് വിജയ്. തൻ്റെ സിനിമകളിലൂടെ ബോക്‌സ് ഓഫീസ് വിജയങ്ങൾ നേടി ദശലക്ഷക്കണക്കിന് ഹൃദയങ്ങളിൽ ഈ നടൻ നിറയുന്നു. അടുത്തിടെയാണ് തൻ്റെ പുതിയ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം പ്രഖ്യാപിച്ചത്. അദ്ദേഹത്തിന് പ്രേക്ഷകരിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. കൂടാതെ, തൻ്റെ അഭിനയ ജീവിതം ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ ചേരുകയാണെന്ന് താരം വെളിപ്പെടുത്തി.

രണ്ടു സിനിമകൾക്ക് ശേഷം അദ്ദേഹം സിനിമയിൽ നിന്നും വിടപറയുന്നുവെന്ന വാർത്ത വളരെ ദുഃഖത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. എല്ലാ പ്രായത്തിലുള്ള ആരാധകരെയും ഈ കാര്യം വളരെ നൊമ്പരത്തിലാഴ്ത്തി. ഇപ്പോഴിതാ, ഒരു കുഞ്ഞാരാധികയുടെ നൊമ്പരം ശ്രദ്ധനേടുകയാണ്. അച്ഛനും മകളും തമ്മിലുള്ള സംഭാഷണമാണ് ശ്രദ്ധേയമായിരിക്കുന്നത്.

Read also: അനിമൽ ഹിറ്റായതോടെ പ്രതിഫലം 4 കോടിയെന്ന് റിപ്പോർട്ടുകൾ; രസകരമായ പ്രതികരണവുമായി രശ്‌മിക മന്ദാന

വിജയ് മാമൻ അടുത്ത രണ്ടു സിനിമകളോടെ അഭിനയം നിർത്തുവാണെന്നു അച്ഛൻ മകളോട് പറയുന്നു. കൂടുതലൊന്നും കേൾക്കാൻ തയ്യാറാകാതെ കുട്ടി പൊട്ടിക്കരയുകയാണ്. സങ്കടം സഹിക്കാതെ കരയുന്ന കുഞ്ഞിനോട് കരയരുത്, വിഷമിക്കരുത് എന്നൊക്കെ ‘അമ്മ ആശ്വസിപ്പിക്കാൻ പറയുന്നത് കേൾക്കാം. വിജയ് ഫാൻ ആയിട്ടുള്ള ആരായാലും ഒന്ന് കരഞ്ഞുപോകും എന്നാണ് കമന്റുകൾ നിറയുന്നത്.

Story highlights- fan girl breaks down in tears after the announcement of Vijay’s retirement