ഗോവൻ നഗരത്തിൽ ഗോബി മഞ്ചൂരിയന് നിരോധനം; കാരണം അറിയാം..!
ഭക്ഷണപ്രേമികളുടെ ഇഷ്ട വിഭവങ്ങളിലൊന്നാണ് ഗോബി മഞ്ചൂരിയൻ. വീണ്ടും വീണ്ടും വാരിക്കഴിയ്ക്കാന്‍ തോന്നുന്ന ഫ്ലേവറിലും രുചിയിലും നിറത്തിലുമാണ് ഗോബി മഞ്ജൂരിയന് തീൻമേശകളിലെത്തുന്നത്. അതുകൊണ്ടുതന്നെ കോളിഫ്ലവറും റെഡ് സോസും ചേർത്തുണ്ടാക്കുന്ന ഈ വിഭവം സസ്യാഹാരികള്‍ മാത്രമല്ല ഇടയ്ക്കൊക്കെ ഒരു ചേയ്ഞ്ചിന് നോണ്‍ വെജ് പ്രേമികളും പരീക്ഷിക്കുന്ന ഒന്നാണ്. കോളിഫ്ലവർ ആയതുകൊണ്ടാണ് നിരവധിയാളുകൾ ഈ വിഭവം കഴിക്കുന്നത്. ( Gobi Manchurian banned in Goa’s Mapusa town )
എന്നാൽ എന്നാല്‍ രുചിയിലും ആരോഗ്യത്തിലും മുന്പിലെന്ന് നാം കരുതുന്ന ഗോബി മഞ്ചൂരിയന് രാജ്യത്തെ ഒരു നഗരത്തില്‍ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. ഗോവയിലെ മപുസ നഗരത്തിലാണ് ജനപ്രിയ ഭക്ഷണത്തിന് നിരോധനം. സിന്തറ്റിക് നിറങ്ങള്‍ ചേര്‍ക്കുന്നു, ഭക്ഷണശാലകളിലെ ശുചിത്വ പ്രശ്നം എന്നിവ ചൂണ്ടിക്കാട്ടിയാണ് മപുസ മുനിസിപ്പല്‍ കൗണ്‍സിൽ നിരോധനം കൊണ്ടുവന്നത്. ഗോബി മഞ്ചൂരിയന് സ്റ്റാളുകള്‍ നിയന്ത്രിക്കാന്‍ ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) മോർമുഗാവോ മുനിസിപ്പൽ കൗൺസിലിന് നിർദേശവും നൽകിയിട്ടുണ്ട്.
നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി എഫ്ഡിഎ നേരത്തെ ഗോബി മഞ്ചൂരിയന് സ്റ്റാളുകളിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ ഇതാദ്യമായല്ല ഗോവയില്‍ ഗോബി മഞ്ചൂരിയന് വിലക്ക് ഏര്‍പ്പെടുത്തുന്നത്. 2022ല്‍, ശ്രീ ദാമോദര്‍ ക്ഷേത്രത്തിലെ വാസ്കോ സപ്താഹ മേളയില്‍, ഗോബി മഞ്ചൂരിയന് വില്‍ക്കുന്ന സ്റ്റാളുകള്‍ നിയന്ത്രിക്കാന്‍ ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന് മോര്‍മുഗാവോ മുനിസിപ്പല്‍ കൗണ്‍സിലിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. പാചകം ചെയ്യുന്നതിലെ വൃത്തിയില്ലായ്മ, സോസുകളുടെ കാലപ്പഴക്കം നിര്‍ണയിക്കാനാകാത്തത്, ആരോഗ്യത്തിന് വളരെ ഹാനികരമായ സിന്തറ്റിക് നിറങ്ങളുടെ ഉപയോഗം മുതലായവയാണ് നിരോധനത്തിന് കാരണമായതെന്നും എംഎംസി ചെയര്‍പെഴ്സണ്‍ പ്രിയ മിഷാല്‍ പറഞ്ഞു.
Read Also : ഭക്ഷണം കഴിക്കാൻ തിടുക്കം വേണ്ട; പോഷകങ്ങൾ നഷ്ടമായേക്കാം!
Story highlights: Gobi Manchurian banned in Goa’s Mapusa town