എം ആധാർ ആപ് ഉണ്ടോ? എങ്കിൽ ആധാർ ഇനി ഡിജിറ്റൽ ഫോര്‍മാറ്റിൽ സൂക്ഷിക്കാം
രാജ്യത്തെ ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട രേഖകളിലൊന്നാണ് ആധാര്‍ കാര്‍ഡ്. ഔദ്യോഗിക കാര്യങ്ങള്‍ക്കെല്ലാം രേഖയായി ആധാര്‍ കൂടിയേതീരു എന്നതാണ് അവസ്ഥ. എന്നാല്‍ പല സാഹചര്യങ്ങളിലും ആധാര്‍ നഷ്ടമാകുകയോ എന്തെങ്കിലും ആവശ്യത്തിനായി പോകുമ്പോള്‍ മറന്നുവയ്ക്കുന്നതുമായ സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. ( How to create a profile in M-Aadhaar )
ഇനിമുതല്‍ ആധാര്‍ കാര്‍ഡ് കയ്യില്‍ കൊണ്ടുനടക്കാതെ ഡിജിറ്റലായി സൂക്ഷിക്കാവുന്നതാണ്. ഇതിനായി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഒരു ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ആധാര്‍ സുക്ഷിക്കുന്നതിനായി പുറത്തിറക്കിയ ആപ്ലിക്കേഷനാണ് എം ആധാര്‍. യു.ഐ.ഡി.എ.ഐ അധികൃതര്‍ പറയുന്നതനുസരിച്ച് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുമായി ആധാര്‍ ലിങ്ക് ചെയതവര്‍ക്ക് മാത്രമെ എം ആധാര്‍ സേവനം ഉപയോഗിക്കാന്‍ സാധിക്കു.
ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ഈ ആപ്ലിക്കേഷന്‍ ലഭ്യമാണ്. എന്നാല്‍ പ്രൊഫൈല്‍ രജിസ്റ്റര്‍ ചെയ്ത് ഒ.ടി.പി രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറില്‍ മാത്രമെ യു.ഐ.ഡി.എ.ഐ സേവനം ലഭ്യമാകു.
എം ആധാര്‍ പ്രവര്‍ത്തനരീതികള്‍ നോക്കാം; ഇതിനായി എം ആധാര്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം ആധാര്‍ രജിസ്റ്റര്‍ ചെയ്യുക എന്ന ഒപ്ഷന്‍ തെരഞ്ഞെടുക്കുക. തുടര്‍ന്ന് പ്രൊഫൈല്‍ ആക്സസ് ചെയ്യുന്നതിനായി നാലക്ക പിന് അല്ലെങ്കില്‍ പാസ്വേഡ് നല്‍കണം. അടുത്തതായി വരുന്ന വിന്‍ഡോയില്‍ ആധാര്‍ നമ്പറും ക്യാപ്ച്ച കോഡും നല്‍കുക. അപ്പോള്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറില്‍ ഒടിപി ലഭിക്കും. ഇത് നല്‍കുന്നതോടെ പ്രൊഫൈല്‍ രജിസ്ട്രേഷന് വിജയകരമാകും.
Read Also : ഉടമസ്ഥർ ഉപേക്ഷിച്ചു; കാലുകൾ നഷ്ടപ്പെട്ട ഗ്രേസിക്ക് വീൽചെയർ നിർമ്മിച്ച് 12 വയസ്സുകാരൻ!
ആധാര്‍ ഒരു പൗരന്റെ പ്രധാന രേഖകളില്‍ ഒന്നായതുകൊണ്ടുതന്നെ, സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആധാര്‍ കൂടിയേതീരു. അതുകൊണ്ടുതന്നെ റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് നമ്മുടെ ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യേണ്ടത് നിര്‍ബന്ധമാണ്. വിവിധ ഗവണ്മെന്റ് സബ്സിഡികളും മറ്റു ആനുകൂല്യങ്ങളും നേരിട്ട് നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കാനും ഫിസിക്കല്‍ ട്രാന്സാക്ഷകനുകളുടെ ആവശ്യകത ഇല്ലാതാക്കാനും തട്ടിപ്പിന്റെ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും.
Story highlights : How to create a profile in M-Aadhaar