മഞ്ഞുപുതഞ്ഞ ട്രെയിനിൽ കാശ്മീരിലേക്ക് ഒരു സ്വപ്നയാത്ര- യാത്രാപ്രേമികൾക്കായി വിഡിയോ പങ്കുവെച്ച് ഇന്ത്യൻ റെയിൽവേ

February 12, 2024

മഞ്ഞണിഞ്ഞ ഇടങ്ങൾക്ക് ആരാധകരേറെയാണ്. ഇന്ത്യയിൽ ജമ്മു കാശ്മീർ മാനിന്റെ അതിമനോഹരമായ സൗന്ദര്യത്തിന് പേരുകേട്ടതാണ്. മഞ്ഞുകാലങ്ങളിൽ, ഭൂപ്രകൃതി വെളുത്ത പുതപ്പണിഞ്ഞ് അതിമനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്നു. സഞ്ചാരികളുടെയും പ്രളയമാണ് മഞ്ഞുകാലത്ത്. മഞ്ഞുമൂടിയ ഈ പറുദീസയുടെ ആകർഷണീയത തിരിച്ചറിഞ്ഞ്, ജമ്മു കശ്മീരിലെ മഞ്ഞുമൂടിയ താഴ്‌വരകളിലൂടെയുള്ള ട്രെയിൻ യാത്രയുടെ ആകർഷകമായ ദൃശ്യങ്ങൾ കാണാനുള്ള അവസരം നൽകിക്കൊണ്ട് ഇന്ത്യൻ റെയിൽവേ എക്‌സിൽ ഒരു വീഡിയോ പങ്കിട്ടത് ശ്രദ്ധനേടുകയാണ്.

ഒരു ഫെയറി ടെയ്ൽ പോലെ തോന്നുന്ന ഈ മനോഹര കാഴ്ച അമ്പരപ്പിക്കുന്നതാണ്. കട്ടിയുള്ള മഞ്ഞുപാളിയിൽ പുതച്ച ഒരു സ്റ്റേഷനിലേക്ക് ഒരു മഞ്ഞണിഞ്ഞ ട്രെയിൻ എത്തുന്നതാണ് വിഡിയോയുടെ തുടക്കത്തിൽ കാണിക്കുന്നത്. ട്രെയിൻ അതിൻ്റെ യാത്ര ആരംഭിക്കുമ്പോൾ, മഞ്ഞുമൂടിയ ഭൂപ്രകൃതിയുടെ ഹൃദയത്തിലൂടെ റെയിൽവേ ട്രാക്കുകൾ മുറിച്ചുകൊണ്ട്, വിസ്മയിപ്പിക്കുന്ന പ്രദേശം വിഡിയോ പങ്കുവയ്ക്കുന്നു.

‘ഇന്ത്യൻ റെയിൽവേയ്‌ക്കൊപ്പം മഞ്ഞുമൂടിയ ജമ്മു കശ്മീരിൻ്റെ അതിമനോഹരമായ കാഴ്ച ആസ്വദിക്കൂ’ എന്നാണ് വിഡിയോയുടെ അടിക്കുറിപ്പ്. സഞ്ചാരപ്രിയരുടെ ഇഷ്ടം നേടിയ വിഡിയോ വളരെയധികം ശ്രദ്ധ നേടി. ഇന്ത്യൻ റെയിൽവേയുടെ പോസ്റ്റ് കാഴ്ചക്കാരെ മഞ്ഞ് പുതച്ച ജമ്മു കാശ്മീരിൻ്റെ അതിമനോഹരമായ കാഴ്ച ആസ്വദിക്കാൻ ക്ഷണിക്കുകയാണ്.

Read also: വിവാഹ വസ്ത്രം സ്വപ്നം മാത്രമാണോ..? ഒപ്പമുണ്ട് ‘കൈത്താങ്ങ്’ കൂട്ടായ്മ!

മഞ്ഞുവീഴ്ചയുടെ ഏറ്റവും ഉയർന്ന സീസണാണിലാണ് ഇപ്പോൾ കശ്മീർ. നവംബർ, ഡിസംബർ മാസങ്ങളിൽ താപനില 0 ഡിഗ്രി സെൽഷ്യസിൽ എത്താറുണ്ട്. എന്നിരുന്നാലും, മഞ്ഞുവീഴ്ചയ്ക്കായി കാശ്മീർ സന്ദർശിക്കാൻ ശൈത്യകാലം ഏറ്റവും അനുയോജ്യമായ സമയമാകാൻ ഒരു കാരണമുണ്ട്. മനോഹരമായ മഞ്ഞുവീഴ്ച ഡിസംബർ മാസത്തിൽ ആരംഭിച്ച് മാർച്ച് വരെ നീണ്ടുനിൽക്കും.

Story highlights- Indian Railways shares snowy journey through Jammu and Kashmir