അഭിമാനം ക്യാപ്റ്റൻ ദിയ, ദേവ്..- മക്കളുടെ വിജയത്തിൽ അഭിമാനത്തോടെ ജ്യോതിക

February 4, 2024

സിനിമ പ്രേക്ഷകരുടെ പ്രിയ ജോഡികളാണ് സൂര്യയും ജ്യോതികയും. സിനിമയിലെന്ന പോലെ ജീവിതത്തിലും ഇവർ ഒന്നിച്ചപ്പോൾ ആരാധകർക്കും വലിയ ആവേശമായിരുന്നു. പരസ്പരം കരിയറിന് താങ്ങായി മുന്നോട്ട് പോകുന്ന സൂര്യയും ജ്യോതികയും പക്ഷെ വിവാഹശേഷം ഒന്നിച്ചഭിനയിച്ചിട്ടില്ല. ഇരുവർക്കും രണ്ടു മക്കളാണുള്ളത്. ദിയയും, ദേവും. ഇപ്പോഴിതാ, മക്കളുടെ നേട്ടത്തെക്കുറിച്ച് അഭിമാനത്തോടെ പങ്കുവയ്ക്കുകയാണ് ജ്യോതിക.

സ്‌കൂളിലെ സ്പോർട്സ് ദിനത്തിൽ ദിയ ഒരു ഹൗസിന്റെ ക്യാപ്റ്റൻ ആണ്. ദേവും സജീവമായി മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ഇരുവരും വിജയിച്ച് കപ്പുയർത്തുന്ന വിഡിയോ ജ്യോതിക പങ്കുവയ്ക്കുന്നു. അഭിമാനം ക്യാപ്റ്റൻ ദിയ, ദേവ് എന്നാണ് നടി കുറിക്കുന്നത്. അടുത്തിടെ ചെന്നൈയിൽ നിന്നും ജ്യോതികയും സൂര്യയും മുംബൈയിലേക്ക് താമസം മാറിയിരുന്നു. ജ്യോതികയുടെ കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് എന്ന് നടി വ്യക്തമാക്കിയിരുന്നു. കുട്ടികൾ ഇപ്പോൾ മുംബൈ നഗരത്തിലെ ഏറ്റവും പ്രസിദ്ധമായ ഒരു സ്‌കൂളിലാണ് പഠിക്കുന്നത്.

Read also: ‘ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകളിൽ ഒന്ന്’; കാപ്പാട് ബീച്ചിന് വീണ്ടും ‘ബ്ലൂ ഫ്ലാഗ്’ സർട്ടിഫിക്കറ്റ്!

അതേസമയം, പൂവെല്ലാം കേട്ടുപ്പാർ, ഉയിരിലെ കലന്തത്ത്, കാക്ക കാക്ക, പേരഴകൻ, മായാവി, ജൂൺ ആർ, സില്ലന് ഒരു കാതൽ തുടങ്ങിയ ചിത്രങ്ങളിലെ സഹതാരങ്ങളായ സൂര്യയും ജ്യോതികയും 2006-ൽ വിവാഹിതരായി. ദിയ എന്ന മകളും മകൻ ദേവും ഉണ്ട്. അതേസമയം, മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതൽ എന്ന സിനിമയിൽ നായികയായി എത്തിയത് ജ്യോതികയാണ്.  ജ്യോതികയ്ക്ക് ഒപ്പം സൂര്യ ലൊക്കേഷനിൽ മമ്മൂട്ടിയെ നേരിൽ കാണാനായി എത്തിയിരുന്നു.

Story highlights- jyothika shares kids achievement