21ൽ നിന്നും 51ലേക്ക്; 30 വർഷത്തിന്റെ ഇടവേളയിൽ പകർത്തിയ ചിത്രങ്ങളുമായി ഖുശ്‌ബു

February 9, 2024

തെന്നിന്ത്യൻ സിനിമാലോകത്തെ പ്രിയതാരമാണ് ഖുശ്‌ബു. മലയാളത്തിൽ എല്ലാ സൂപ്പർതാരങ്ങൾക്കൊപ്പവും ഖുശ്‌ബു വേഷമിട്ടിട്ടുണ്ട്. മാത്രമല്ല, സിനിമാ സൗഹൃദങ്ങൾ ഖുശ്‌ബു കാത്തുസൂക്ഷിക്കുന്നുണ്ട്. അൻപതുവയസ് പിന്നിട്ട നടി ഫിറ്റ്നസിന് വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. ഇപ്പോഴിതാ, 30 വർഷങ്ങൾക്കിടയിൽ തനിക്ക് വന്ന മാറ്റങ്ങൾ പങ്കുവയ്ക്കുകയാണ് നടി.

’21 മുതൽ 51 വരെ (ഈ ചിത്രം 2021-ൽ എടുത്തതാണ്, 51 വയസുള്ളപ്പോൾ) യാത്ര അവിശ്വസനീയമായിരുന്നു’- ഖുശ്ബു കുറിക്കുന്നു. അതേസമയം, ഖുശ്ബുവിന്റെ ഫിറ്റ്നസ് യാത്ര വളരെയേറെ ശ്രദ്ധേയമായിരുന്നു. പതിനഞ്ചു കിലോയോളം ഭാരമാണ് ഖുശ്‌ബു വർക്ക്ഔട്ടിലൂടെ കുറച്ചത്.ദിവസവും രണ്ടു മണിക്കൂർ വർക്ക്ഔട്ട് ചെയ്യാറുണ്ടെന്നും ഡയറ്റ് പിന്തുടരുന്നുണ്ടെന്നും നടി പങ്കുവെച്ചിരുന്നു. അതിനാൽ തന്നെ ഖുശ്‌ബുവിന്റെ മാറ്റത്തെക്കുറിച്ച് ആരാധകരും ആകാംക്ഷയിലായിരുന്നു. അതേസമയം, ലോക്ക് ഡൗൺ ദിനങ്ങളിൽ ഫിറ്റ്നസിനൊപ്പം സിനിമാതിരക്കിൽ നിന്നും ഇടവേളയെടുത്ത് സൗന്ദര്യ സംരക്ഷണത്തിനായി സമയം മാറ്റിവെച്ചിരുന്നു നടി. പ്രകൃതിദത്തമായ സൗന്ദര്യ സംരക്ഷണ രീതികൾ ആരാധകർക്കായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

Read also: ഫുഡ് ഡെലിവറിക്കിടെ വഴിവിളക്കിന് താഴെയിരുന്ന് പഠനം; ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിൽ നിന്നും പോരാടുന്ന അഖിൽ..!

1980 കളിൽ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു അഭിനയ ജീവിതം തുടങ്ങിയത്. ‘തോടിസി ബേവഫായി’ എന്ന ചിത്രത്തിലാണ് ആദ്യമായി വേഷമിട്ടത്. ലാവാരിസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തതോടെ ഖുശ്‌ബു ശ്രദ്ധിക്കപ്പെട്ടു. രജനികാന്ത്, കമലഹാസൻ, പ്രഭു,സുരേഷ്‌ഗോപി,മോഹൻലാൽ,മമ്മൂട്ടി,ജയറാം,ദിലീപ്, എന്നിവരോടൊപ്പമെല്ലാം ഖുശ്‌ബു വേഷമിട്ടിരുന്നു. തമിഴിലും മലയാളത്തിലും കന്നടയിലും സജീവമാണ് ഖുശ്‌ബു. മലയാളത്തിൽ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

Story highlights- khushbu’s 30 year challenge