മഞ്ഞുപാളികള്‍ക്കിടയില്‍ കുടുങ്ങി കൊലയാളി തിമിംഗിലങ്ങള്‍; ശ്വാസമെടുക്കാനും നീന്താനും ബുദ്ധിമുട്ട്
ജപ്പാനിലെ വടക്കന്‍ ദ്വീപായ ഹൊക്കായിഡോയില്‍ കൊലയാളി തിമിംഗിലങ്ങളുടെ (ഓര്‍ക്ക) കൂട്ടം കുടുങ്ങിയതായി റിപ്പോര്‍ട്ട്. സമുദ്രപ്രദേശത്ത് മഞ്ഞുപാളികളിലാണ് പത്തിലധികം കൊലയാളി തിമിംഗിലങ്ങള്‍ കുടുങ്ങി കിടക്കുന്നത്. പ്രാദേശിക മത്സ്യബന്ധന തൊഴിലാളികളാണ് തിമിംഗലക്കൂട്ടത്തെ ആദ്യമായി കണ്ടെതെന്നാണ് അന്താരഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. (Killer Whales trapped by sea ice in japan)
മേഖലയിലെ വന്യജീവി സംഘടന കുടുങ്ങിക്കിടയ്ക്കുന്ന കൊലയാളി തിമിംഗിലങ്ങളുടെ ഡ്രോണ്‍ ദൃശ്യങ്ങള്‍ പങ്കുവച്ചിരുന്നു. സമുദ്രഗവേഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് കൊലയാളി തിമിംഗിലങ്ങളുടെ സാന്നിധ്യം സംഘടനയുടെ ശ്രദ്ധയില്‍പ്പെട്ടത്. മഞ്ഞുപാളിയിൽ അകപ്പെട്ട നിലയിൽ 13 കൊലയാളി തിമിംഗിലങ്ങളെ ആ സമയത്ത് കാണാന്‍ കഴിഞ്ഞുവെന്ന് വന്യജീവി സംഘടനയിലെ ഒരു ജീവനക്കാരന് പ്രതികരിച്ചു.
ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലായിരുന്നു ഇവയെ കാണാനായിരുന്നത്. മറ്റ് വലിയ തിമിംഗലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഓർക്കസിന് വെള്ളത്തിനടിയിൽ അധികനേരം നിൽക്കാനാവില്ല, ഓരോ മിനിറ്റിലും ജലോപരിതലത്തിലേക്ക് ഉയർന്നുവരേണ്ടതുണ്ട്.
Read Also : 30 വർഷം നീണ്ട സൗഹൃദം; വിശ്രമജീവിതം ചെലവഴിക്കാൻ സുഹൃത്തുക്കൾ നിർമിച്ച പട്ടണം!
13-ല്‍ നാലെണ്ണം കുഞ്ഞന്‍ കൊലയാളി തിമിംഗിലങ്ങളാണ്. മഞ്ഞുപാളികളാല്‍ മൂടപ്പെട്ട മേഖലയിൽ തിമിംഗലങ്ങൾക്ക് മുന്നോട്ട് നീങ്ങാന്‍ കഴിയുന്ന അളവില്‍ ജലമില്ലാത്തതാണ് വെല്ലുവിളിയാകുന്നത്. മഞ്ഞുപാളികൾ നീക്കി കൊലയാളി തിമിംഗിലങ്ങളെ രക്ഷിക്കാനുള്ള ശ്രമങ്ങളിലാണ് അധികൃതര്‍.
Story highlights : Killer Whales trapped by sea ice in japan