അമ്മയ്ക്ക് ഇത് മധുരപ്പതിനേഴ്- നാല് വർഷത്തിലൊരിക്കൽ മാത്രമുള്ള പിറന്നാൾ ആഘോഷമാക്കി കുഞ്ചാക്കോ ബോബൻ

February 29, 2024


നാല് വർഷത്തിൽ ഒരിക്കൽ മാത്രം കടന്നു വരുന്ന ദിവസമാണ് ഫെബ്രുവരി 29. ഈ ദിനത്തിൽ ഏറ്റവും കൗതുകമുള്ളത് ഫെബ്രുവരി 29ന് ജനിച്ചവരുടെ പിറന്നാൾ ആഘോഷമാണ്. കൗതുകകണക്ക് അനുസരിച്ച് ഈ ദിനത്തിൽ ജനിച്ചവർക്ക് നാല് വർഷം കൂടുമ്പോഴാണ് പിറന്നാൾ. അങ്ങനെ ലീപ് ഇയർ ദിനത്തിൽ ജനിച്ച അമ്മയുടെ പിറന്നാൾ ആഘോഷമാക്കുകയാണ് കുഞ്ചാക്കോ ബോബൻ.

അമ്മയ്ക്ക് ഇപ്പോൾ മധുര പതിനേഴാണെന്നാണ് കുഞ്ചാക്കോ ബോബൻ കുറിക്കുന്നത്. യഥാർത്ഥത്തിൽ കുഞ്ചാക്കോ ബോബന്റെ അമ്മയായ മറിയാമ്മയ്ക്ക് 68 വയസ്സാണ്. ഇൻസ്റ്റാഗ്രാമിൽ അമ്മ ഇസഹാക്കിനും മറ്റ് ബന്ധുക്കൾക്കും ഒപ്പമിരിക്കുന്ന ചിത്രം പങ്കുവെച്ചാണ് കുഞ്ചാക്കോ ബോബന്റെ ആശംസ. ‘സ്വീറ്റ് പതിനേഴുകാരി!!ജന്മദിനാശംസകൾ അമ്മാഞ്ചി..നാല് വർഷത്തിലൊരിക്കൽ മാത്രമേ ലോകത്തിന് നിങ്ങളുടെ ജന്മദിനം ആഘോഷിക്കാനാകൂ എന്നതിനാൽ നിങ്ങൾ വളരെ ഗംഭീരമാണ്’- കുഞ്ചാക്കോ ബോബൻ കുറിക്കുന്നു.

Read also: ഭിന്നശേഷിക്കാരിയായ കുട്ടിക്ക് പരീക്ഷ സഹായിയായി 4-ാം ക്ലാസുകാരി; സന്തോഷം പങ്കിട്ട് അമ്മ

അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ കുഞ്ചാക്കോ ബോബൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. കുഞ്ഞു പിറന്നതിനു ശേഷമുള്ള ആഘോഷങ്ങളൊക്കെ കുഞ്ചാക്കോ ബോബൻ ഗംഭീരമാക്കാറുള്ളതിനാൽ അമ്മയുടെ പിറന്നാളും ആഘോഷങ്ങൾ നിറഞ്ഞതാണ്.

Story highlights- kunchacko boban celebrating mother’s birthday photos