ഉപ്പുതരിയെക്കാൾ ചെറിയ ഹാൻഡ്ബാഗ്; പക്ഷെ വിറ്റുപോയത് 51 ലക്ഷം രൂപയ്ക്ക്!
ഫാഷൻ ലോകത്ത് ഏറെ മാറ്റങ്ങൾ കണ്ടിട്ടുള്ള മേഖലയാണ് ബാഗുകളുടേത്. ഫാഷന്റെ നിർവചനങ്ങൾ മാറുന്നതിനനുസരിച്ച് ബാഗിന്റെ വലിപ്പവും രൂപവുമൊക്കെ മാറിവരും. പക്ഷെ, വലിപ്പത്തിനനുസരിച്ച് വിലയിൽ മാറ്റമൊന്നും വരാറില്ല. ഉപയോഗിക്കാൻ സാധിക്കാത്ത, വെറുമൊരു ഫാഷൻ അടയാളമായി മാത്രം കയ്യിൽ വയ്ക്കാവുന്ന ബാഗുകൾക്കാണ് ബ്രാൻഡ് വില കൂടുതൽ ഈടാക്കാറുള്ളതും.
നിങ്ങൾ പതിവായി ഫാഷൻ വെബ്സൈറ്റുകളും ട്രെൻഡുകളും പിന്തുടരുന്ന ഒരാളാണെങ്കിൽ, ഹെർമിസ്, ജാക്വമസ് തുടങ്ങിയ ബ്രാൻഡുകൾ എങ്ങനെയാണ് അമിത വിലയ്ക്ക് ചെറിയ ഹാൻഡ്ബാഗുകൾ വിൽക്കുന്നതെന്ന് കാണാൻ സാധിക്കും. എന്നാൽ മൈക്രോസ്കോപ്പിൽ വെച്ചാൽ മാത്രം കാണാവുന്ന ഒരു ബാഗിനെക്കുറിച്ച് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ?എന്നാൽ, ഞെട്ടണ്ട. അങ്ങനെയൊരു ബാഗ് വിപണിയിൽ കൂടുതൽ ഞെട്ടലുളവാക്കിയിരിക്കുകയാണ്.
ഐക്കണിക്ക് ലൂയിസ് വിറ്റൺ ഓൺദിഗോ ടോട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു മൈക്രോസ്കോപ്പിക് ഹാൻഡ്ബാഗ് അതിശയിപ്പിക്കുന്ന വിളയായ 63,750- ഡോളറിനാണ് വിറ്റത്. അതായത് ഏകദേശം 51.7 ലക്ഷം രൂപ! ഈ മിനിയേച്ചർ മാസ്റ്റർപീസ് സൃഷ്ടിച്ചത് ആർട്ട് കൂട്ടായ്മയായ MSCHF ആണ്. ഈ ബാഗിന്റെ വലിപ്പമാകട്ടെ, ഇത് ഒരു തരി ഉപ്പിനേക്കാൾ ചെറുതാണ്!
ചെറിയ വലിപ്പം മാത്രമാണെങ്കിലും ഈ ഹാൻഡ്ബാഗിന് അവിശ്വസനീയമായ എല്ലാ ഫീച്ചറുകളുമുണ്ട്. അത് മൈക്രോസ്കോപ്പിന് കീഴിൽ മാത്രം കാണാൻ കഴിയുന്നതാണ്. ഇത് സൃഷ്ടിക്ക് പിന്നിലെ കലാകാരന്മാരുടെ സൂക്ഷ്മമായ കരകൗശലത്തെ പ്രദർശിപ്പിച്ചിരിക്കുന്നു. ഈ ബാഗ് 657 ബൈ 222 ബൈ 700 മൈക്രോമീറ്റർ അളവിലാണ് ഉള്ളത്.
Story highlights- Louis Vuitton micro handbag sold for Rs 51.7 lakh