‘ഇമ്മിണി ബല്യ’ ഒരാനയെ വെറും കയ്യോടെ വരുതിയിലാക്കി പാപ്പാൻ; വീഡിയോ വൈറൽ..!
കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ ‘ഇത്തിരിക്കുഞ്ഞൻ’ മനുഷ്യൻ ഒരു തോട്ടിയുടെ അറ്റത്ത് വിറപ്പിച്ചു നിർത്തുന്നത് നാം കണാറുണ്ട്. മരണം മുഖാമുഖം വന്നാലും ഭയപ്പെടാതെ പ്രവർത്തിക്കുന്നവരാണ് ആനപ്പാപ്പാന്മാർ. ഓരോ ആനയുടെ രീതികളും സ്വഭാവങ്ങളും വ്യത്യസ്തമായിരിക്കുമല്ലോ.. അങ്ങനെ വർഷങ്ങൾ നീണ്ട സഹവാസത്തിനൊടുവിലാണ് ആനയുടെ രീതികൾ പാപ്പാനും പാപ്പാന്റെ രീതികൾ ആനയ്ക്കും മനസിലാക്കുന്നത്. അങ്ങനെയാണ് ആനകളെ പാപ്പാൻമാർ മെരുക്കിനിർത്തുന്നത്. ( Mahouts calms Elephant during temple festival )
എന്നാൽ കഴിഞ്ഞ ദിവസങ്ങളിലായി ഒരു ആന പാപ്പാന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പാപ്പാൻമാർ സ്ഥിരം കയ്യിൽ കരുതുന്ന ആനത്തോട്ടി പോലും ഇല്ലാതെയാണ് ഇടഞ്ഞു നിൽക്കുന്ന ഈ കൊമ്പനെ പാപ്പാൻ നിയന്ത്രണത്തിലാക്കുന്നത്. ഉത്സവത്തിനെത്തിച്ച ആനയാണ് വിരണ്ടോടുന്നത്. ചുറ്റും കൂടിനിന്നവരെ അടക്കം ഭീതിയിലാക്കിയതോടെ വാലിൽ പിടിച്ചുവലിച്ചും നിൽക്കാൻ ആജ്ഞാപിച്ചും, പാപ്പാൻ ആനയെ ശാന്തനാക്കാൻ ശ്രമിക്കുകയാണ്.
ഒടുവിൽ പതിയെ ആനയുടെ അടുത്തെത്തി അതിനെ ശാന്തമാക്കാൻ ശ്രമിക്കുകയാണ് പാപ്പാൻ. ആദ്യ ശ്രമങ്ങളിൽ അനുസരിക്കാൻ മടി കാണിക്കുന്ന ആന പതിയെ ശാന്തനാകുകയാണ്. ആൾക്കൂട്ടത്തിന് നേരെ പാഞ്ഞടുത്ത ആനയുടെ കൊമ്പിൽ പിടിച്ചും സംസാരിച്ച് ശ്രദ്ധ മാറ്റിയുമാണ് പാപ്പാൻ ആനയെ വരുതിയാക്കാൻ ശ്രമിക്കുന്നത്. ഒരു പക്ഷെ വലിയ ദുരന്തത്തിലേക്ക് വഴിവയ്ക്കുമായിരുന്ന ഈ കാര്യം വളരെ അനായസമായിട്ടാണ് പാപ്പാൻ കൈകാര്യം ചെയ്തത്. ഇതോടെ പാപ്പാന്റെ ധീരതയെ പുകഴ്ത്തി നിരവധിയാളുകളാണ് എത്തിയത്.
Read Also : “എനിക്ക് അവനെ ഒരുപാട് ഇഷ്ടപ്പെട്ടു”; നസ്ലെനെ അഭിനന്ദിച്ച് പ്രിയദർശൻ!
‘ഒരു വടി പോലും ഇല്ലാതെ ഇടഞ്ഞ് നിൽക്കുന്ന ആനയെ വരുതിയിലാക്കി കൊമ്പിൽ പിടിക്കണമെങ്കിൽ ഇരട്ടച്ചങ്കൊന്നും വേണ്ട നല്ല ഉറപ്പുള്ള ഒരു ചങ്ക് മതി. സെലിബ്രിറ്റി പാപ്പാനും, ആനയും അല്ലാത്തതുകൊണ്ട് ആരും ബിജിഎം ഇട്ട് ഇരട്ടച്ചങ്കൻ എന്ന ക്യാപ്ഷനും ഇട്ട് തകർത്തില്ല. ജീവൻ പണയം വെച്ച് ആന കൊണ്ട് നടക്കുന്ന നല്ല ഉറപ്പുള്ള ഒറ്റച്ചങ്കൻ പാപ്പാൻമാർക്ക് അഭിനന്ദനങ്ങൾ. എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുള്ളത്.
Story highlights : Mahouts calms Elephant during temple festival