50 സ്റ്റീൽ ബാറുകളിൽ 58 അനശ്വര കഥാപാത്രങ്ങൾ; നിസാർ ഇബ്രാഹിം ഒരുക്കിയ മമ്മൂട്ടി ശിൽപം വൈറലാകുന്നു
50 സ്റ്റീൽ ബാറുകൾ ഉപയോഗിച്ച് മമ്മൂട്ടിയുടെ ശിൽപമൊരുക്കി കലാകാരൻ നിസാർ ഇബ്രാഹിം. മമ്മൂട്ടിയുടെ കരിയറിലെ ശ്രദ്ധേയമായ 58 കഥാപാത്രങ്ങൾ ആലേഖനം ചെയ്ത ഈ അനാർമോർഫിക് ആർട്ട് ഇൻസ്റ്റലേഷൻ ശ്രദ്ധനേടുകയാണ്. 35 സെന്റീമീറ്റർ നീളവും 20 സെന്റീമീറ്റർ വീതിയും 40 സെന്റീമീറ്റർ ഉയരവുമുള്ള ശിൽപത്തിന് 15 കിലോഗ്രാം ഭാരമുണ്ട്. ( Mammootty’s Anamorphic Installation by Nisar Ibrahim )
‘ഭ്രമയുഗം ഒരു ചരിത്രമാകുമെന്നും, ആ ചരിത്രനേട്ടത്തിനൊപ്പം മമ്മൂക്കക്ക് അവിസ്മരണീയമായ എന്തെങ്കിലും സമ്മാനിക്കണമെന്ന ആഗ്രഹമാണ് ഇതിലേക്ക് എത്തിച്ചത്. 50 സ്റ്റീൽ ബാറുകളിൽ 58 കഥാപാത്രങ്ങൾ’ – എന്ന ക്യാപ്ഷനോടെയാണ് നിസാർ ശിൽപത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ശിൽപത്തിൻ്റെ ദൃശ്യങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകരുടെ പ്രശംസ പിടിച്ചുപറ്റിയത്.
‘മമ്മൂക്കയ്ക്കുള്ള എൻ്റെ ട്രിബ്യൂട്ടാണ് ഈ വർക്ക്. മലയാള സിനിമയുടെ മാറ്റത്തിന് മമ്മൂക്ക നൽകിയ സംഭാവനകളും നാം ഓർക്കേണ്ടതുണ്ട്. അദ്ദേഹത്തിൻ്റെ ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളിലെ കഥാപാത്രങ്ങളാണ് ശിൽപത്തിൻ്റെ ഓരോ ഭാഗത്തും ആലേഖനം ചെയ്തിട്ടുള്ളത്. മമ്മൂക്കയ്ക്ക് ഇത് സമ്മാനമായി കൊടുക്കാനും സാധിച്ചുവെന്നും നിസാർ ഇബ്രാഹിം പറഞ്ഞു.
Read Also : രാവിലെ പത്രം ഇടാൻ വന്നത് ഷമ്മിയോ അതോ മഹേഷോ..? വൈറലായി ഫഹദിന്റെ അപരൻ
തൃശ്ശൂർ പട്ടേപ്പാടം സ്വദേശിയായ നിസാർ ഇബ്രാഹിം, ദുബായിൽ ഇന്റീരിയർ ഡിസെെനറായി ജോലി ചെയ്യുകയാണ്. നേരത്തെയും നിരവധി
ആർട്ട് വർക്കുകളിലൂടെ ആഗോളതലത്തിൽ ശ്രദ്ധ നേടിയ കലാകാരനാണ് നിസാർ.
Story highlights : Mammootty’s Anamorphic Installation by Nisar Ibrahim