രാവിലെ പത്രം ഇടാൻ വന്നത് ഷമ്മിയോ അതോ മഹേഷോ..? വൈറലായി ഫഹദിന്റെ അപരൻ

February 19, 2024

ഒറിജിനലിനെ വെല്ലുന്ന പല അപരന്മാരെയും നമ്മൾ കണ്ടിട്ടുണ്ടാവും. ചലച്ചിത്ര താരങ്ങളുടെയോ രാഷ്ട്രീയ പ്രവർത്തകരുടെയോ രൂപസാദ്യശ്യങ്ങൾക്കൊണ്ട് പലരും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു അപരന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മലയാളികളുടെ എന്നല്ല, തെന്നിന്ത്യയിലെ തന്നെ മികച്ച നടൻമാരിൽ ഒരാളായ ഫഹദ് ഫാസിലിന്റെ അപരനാണ് ഇത്തരത്തിൽ ശ്രദ്ധ നേടുന്നത്. ( Fahadh Faasil’s dupe in wayanad viral video )

കുമ്പളങ്ങി നൈറ്റ്സിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രത്തിന്റെ അതേ രൂപഭാവത്തിൽ ഒരു പത്ര വിതരണക്കാരനാണ് വീഡിയോയിലുള്ളത്. സിദ്ദിഖ് അസീസിയ എന്ന ഉപയോക്താവാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുള്ളത്. ‘വയനാട് മാനന്തവാടിയിൽ പത്രമിടാനായി വന്ന ഫഹദ് മച്ചാൻ’ എന്ന ക്യാപ്‌ഷനോടെയാണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്.

ഫഹദിനോട് മുഖച്ഛായ ഉള്ള വ്യക്തിയുമായി സംഭാഷണം നടത്തുന്നതും വീഡിയോയിൽ കാണാനാകും. ബിജീഷ് എന്നാണ് തൻറെ പേര് എന്നും പറയുന്നു. ഫഹദ് ഫാസിലിനെപ്പോലെ ഉണ്ടെന്ന് പറയുമ്പോൾ വിജേഷിൻറെ മുഖത്തെ ചിരിയും കാഴ്‌ചക്കാരുടെ മനസ് നിറയ്ക്കുന്നതാണ്. മറ്റാരെങ്കിലും ഇങ്ങനെ പറഞ്ഞിട്ടുണ്ടോ ചേട്ടാ എന്ന ചോദ്യത്തിന് നല്ല ഒന്നാന്തരമൊരു ചിരി ആയിരുന്നു ബിജേഷിൻറെ മറുപടി.

Read Also : പ്രായം നാല് മാസം, അപാര ഓർമശക്തി, ലോക റെക്കോഡിന്റെ നെറുകയിൽ കൈവല്യ..!

ഏതായാലും വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. നിരവധിപേരാണ് ലൈക്കുകളും കമൻറുകളുമായി എത്തിയിട്ടുള്ളത്. 2019-ൽ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സിലെ ഫഹദ് ഫാസിൽ അവതരിപ്പിച്ച സൈക്കോ കഥാപാത്രമായ ഷമ്മി വലിയ രീതിയിൽ തരം​ഗം സൃഷ്ടിച്ച ഒന്നാണ്. വിചിത്രമായ പെരുമാറ്റവും, സ്വഭാവവും, രൂപവുമുള്ള കഥാപാത്രം ഫഹദ് ഫാസിൽ എന്ന നടനിലൂടെ പൂർണ കൈവരിക്കുകയായിരുന്നു. ഈ കഥാപാത്രത്തിന് ഫഹദ് ഫാസിലിന് മികച്ച സ്വഭാവനടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചിരുന്നു.

Story highlights: Fahadh Faasil’s dupe in wayanad viral video