‘നിങ്ങളുടെ നിഴൽ പോലും ചാരുത പകരുന്നു’; വൈറലായി മമ്മൂട്ടിയുടെ പുതിയ മാസ് ലുക്ക്..!

February 2, 2024

സ്റ്റൈലിഷായി ഡ്രസ് ചെയ്യുന്ന സിനിമ താരങ്ങളുടെ പട്ടികയിൽ എന്നും മുന്നിട്ടു നിൽക്കുന്ന ഒരാളാണ് സൂപ്പർതാരം മമ്മൂട്ടി. വ്യത്യസ്തമായ ലുക്കുകളുമായി ന്യൂജനറേഷൻ താരങ്ങൾക്ക് ചില്ലറ കോമ്പറ്റീഷനൊന്നുമല്ല മമ്മൂട്ടി നൽകുന്നത്. സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്യുന്ന, സൂപ്പർ താരത്തിന്റെ പുത്തന്‍ ഗെറ്റപ്പുകള്‍ ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നതാണ് പതിവ്. ഇപ്പോൾ മമ്മൂട്ടിയുടെ ഏറ്റവും പുതിയ പോസ്റ്റിനെക്കുറിച്ചാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ച. ( Mammootty’s new look making waves in social media )

മമ്മൂക്കയുടെ സ്റ്റൈലിസ്റ്റും ഫാഷന്‍ ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കിയാണ് ഈ കിടിലന്‍ ചിത്രം പകര്‍ത്തിയിരിക്കുന്നത്. ഷര്‍ട്ടും പാന്‍റും ധരിച്ച് കൂളിംഗ് ഗ്ലാസും വെച്ചുള്ള മാസ് ലുക്കിന് ആരാധകര്‍ നിറഞ്ഞ കൈയ്യടി നല്‍കി. Playing with shadow എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചത്.

പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്കകം തന്നെ ചിത്രത്തിന്‍റെ കമന്‍റ് ബോക്‌സ് ആരാധകർ കീഴടക്കി. ‘മിതമായ നിരക്കിൽ പ്രായം കുറച്ചു കൊടുക്കുന്നു’,‘ശബ്ദം ഉണ്ടാക്കാതെ സോഷ്യല്‍ മീഡിയ കത്തിച്ചു നൽകപ്പെടുന്നു’, ദൈവമേ… AI effect ആവണേ’ എന്നിങ്ങനെ നിരവധി കമന്‍റുകളാണ് മമ്മൂട്ടിയുടെ സോഷ്യൽ മീഡിയയിൽ മുഴുവൻ.

Read Also : ‘വാലിബൻ’ ചർച്ചകൾക്കിടയിൽ വരവറിയിച്ച് ‘ഭ്രമയുഗം’; മമ്മൂട്ടിയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ..!

ജയറാം ചിത്രം എബ്രഹാം ഓസ്ലറിലെ അലക്സാണ്ടര്‍ എന്ന അതിഥി വേഷത്തിലൂടെ 2024ല്‍ മമ്മൂട്ടി വരവ് അറിയിച്ച് കഴിഞ്ഞു. ഭൂതകാലം ഫെയിം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗമാണ് നടന്‍റെ ഈ വര്‍ഷത്തെ ആദ്യ റിലീസ്. പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ കഥ പറയുന്ന ചിത്രം, ദുര്‍മന്ത്രവാദത്തിന്റെയോ പ്രേത കഥയോ ഒക്കെ ധ്വനിപ്പിക്കുന്നതായിരിക്കുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. മമ്മൂട്ടിയുടെ ഗംഭീര കഥാപാത്രവും പ്രകടനവും ടീസറില്‍ തുറന്നുകാണിക്കുന്നുണ്ട്. ചിത്രം ഫെബ്രുവരി 15ന് തിയേറ്ററുകളിലെത്തും.

Story highlights : Mammootty’s new look making waves in social media